ബെംഗളൂരു: പാരീസിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന് 29 കാരനായ യുവാവിനെതിരെ ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് പോലീസ് കേസെടുത്തു. ജൂലൈ 15നായിരുന്നു സംഭവം
എയർ ഫ്രാൻസ് 194 വിമാനത്തിന്റെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോളാണ് വെങ്കട്ട് മോഹിത്ത് പിൻ ഭാഗത്തെ ഇടതുവശത്തെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്
തുടർന്ന് എയർക്രാഫ്റ്റ് ക്രൂ അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, എയർക്രാഫ്റ്റ് റൂൾസ് 1937 ലെ സെക്ഷൻ 29, ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്നത്) എന്നിവ പ്രകാരം ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു.
മോഹിത്ത് ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നും യുഎസിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണെന്നും പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗളൂരുവിലെ ബന്ധുവിനെ സന്ദർശിക്കാനെത്തിയതായിരുന്നു വെങ്കട്ട്. “കുറെ ദിവസങ്ങളായി വെങ്കട്ട് ശരിയായി ഉറങ്ങിയിരുന്നില്ല ഇതോടെ വെങ്കട്ടിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തിന് ശരിയായ ശ്രദ്ധയും ചികിത്സയും ലഭിക്കുന്നതിനായി അദ്ദേഹത്തെ ബംഗളൂരുവിലെ ബന്ധുവിന്റെ അടുത്തേക്ക് അയക്കുകയായിരുന്നു എന്നും ഒരു ഓഫീസർ പറഞ്ഞു
മോഹിത്ത് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.