യു.കെയില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്

യു.കെയില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്. കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജുവിനെ നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സാജു കുറ്റം സമ്മതിച്ചിരുന്നു.

വൈക്കം കുലശേഖരമംഗലം സ്വദേശിനി അഞ്ജു, മക്കളായ ജീവ, ജാന്‍വി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജുവിനെ ജീവിതാവസാനം വരെ തടവിനു ശിക്ഷിച്ചത്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

പ്രതിക്ക് കുറഞ്ഞത് 40 വര്‍ഷം ജയില്‍ശിക്ഷ ഉറപ്പാക്കണമെന്ന് നോര്‍താംപ്ടന്‍ ക്രൗണ്‍ കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു.

അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്. 2022ലാണ് കേസിനാസ്പദമായ സംഭവം.

അഞ്ജുവിനേയും മക്കളേയും കെറ്ററിങ്ങിലുളള വീട്ടില്‍വെച്ച് സാജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജു സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. മക്കള്‍ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് മരിച്ചത്.

മൂന്ന് പേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തില്‍ മദ്യലഹരിയില്‍ കൊലനടത്തുകയായിരുന്നുവെന്നാണ് സാജു നല്‍കിയ മൊഴി.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

എന്നാല്‍ അഞ്ജു വിശ്വാസ വഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ
[masterslider id="10"]

Related posts