ബെംഗളൂരു: നഗരത്തിലെ ഹെബ്ബാൾ മേൽപ്പാലത്തിൽ അധിക റാംപിന്റെ നിർമ്മാണം സുഗമമാക്കുന്നതിന് പുതിയ ഗതാഗത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതിനാൽ വടക്കൻ ബെംഗളൂരുവിൽ നിന്ന് ഹെബ്ബാൾ വഴി നഗരത്തിന്റെ മധ്യഭാഗത്തേക്ക് പോകുന്ന നിരവധി യാത്രക്കാർ ആശയക്കുഴപ്പത്തിലായി
ഹെബ്ബാൾ പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ കടന്നുപോകുന്ന സർവീസ് റോഡിന്റെ ചില ഭാഗങ്ങൾ അടച്ചിട്ടതിനാൽ ബദൽ റൂട്ടുകൾ കണ്ടെത്തുന്നതിന് വാഹനമോടിക്കുന്നവർക്ക് കുറച്ച് മിനിറ്റ് അധിക സമയം ചെലവഴിക്കേണ്ടി വന്നു. ഹെബ്ബാൾ മേൽപ്പാലത്തിലെ തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) അധിക റാമ്പ് ജോലികൾ ഏറ്റെടുത്തത്.
സർവീസ് റോഡിലെ നിലവിലെ ഗതാഗത ക്രമീകരണം ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഫ്‌ളൈ ഓവറിലേക്ക് റാമ്പുകളും ലെയ്‌നുകളും കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ അടുത്ത വർഷത്തിനുള്ളിൽ തീരാനാണ് സാധ്യത അതുകൊണ്ടുതന്നെ ഹെബ്ബാളിൽ കൂടുതൽ വഴിതിരിച്ചുവിടലുകൾക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർവീസ് റോഡിന്റെ ചില ഭാഗങ്ങൾ അടച്ചിട്ടതിനാൽ ബല്ലാരി റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗതാഗതം മന്ദഗതിയിലായിരുന്നെങ്കിലും ജൂലൈ 2 തിങ്കളാഴ്ച ഭൂപസന്ദ്രയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ഗതാഗതം വഴി തിരിച്ചുവിട്ടത് ആശയക്കുഴപ്പത്തിനിടയാക്കി.
കാറുകളും ട്രക്കുകളും പോലുള്ള ചില വാഹനങ്ങൾ ഹെബ്ബാളിൽ എത്തുന്നതിന് മുമ്പ് സഞ്ജയ് നഗർ, നാഗഷെട്ടിഹള്ളി വഴി തിരിച്ചുവിട്ടപ്പോൾ, മറ്റുള്ള വാഹനങ്ങൾ മേൽപ്പാലത്തിന് താഴെകൂടി നീങ്ങി കനകനഗറുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ നഗരമധ്യത്തിലേക്ക് പോകണം.
വഴിതിരിച്ചുവിടലിനെക്കുറിച്ച് മെഗാഫോണുകളിലൂടെയും പോസ്റ്ററുകളിലൂടെയും പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. എന്നിരുന്നാലും, ഇതര വഴികൾ മനസ്സിലാക്കാൻ ആളുകൾക്ക് കുറച്ച് ദിവസങ്ങൾ കൂടി ആവശ്യമാണ്. തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് ഉദ്യോഗസ്ഥാർക്ക്, ഗതാഗതം നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നു, നിരവധി വാഹനയാത്രികർ ആശയക്കുഴപ്പത്തിലാകുകയും ബാരിക്കേഡുകൾ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കുറച്ച് സമയം കൂടുതൽ എടുത്തെങ്കിലും മറ്റ് റോഡിലേക്ക് പോകാൻ എല്ലാവരേയും ബോധ്യപ്പെടുത്തിയെന്നും, ”ഹെബ്ബാൽ മേൽപ്പാലത്തിന് കീഴിൽ വാഹനമോടിക്കുന്നവരെ നയിക്കുന്ന ആർടി നഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.