ബെംഗളൂരു∙ ഗവ.ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാൻ ആലോചന.
പൊതുജനാരോഗ്യ രംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ മുന്നോട്ടുവച്ച 21 നിർദ്ദേശങ്ങളിലൊന്നാണ് ഇത്.
ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന് സമർപ്പിച്ചു. സർക്കാർ അംഗീകരിക്കുന്നതോടെ ഗവ.ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടവിഴയ്ക്ക് സാധ്യതയുണ്ട്.
ഗവ.ഡോക്ടർമാരുടെ കടുത്ത എതിർപ്പിനെ മറികടന്നു വേണം ഇത് നടപ്പിലാക്കാൻ.
20 സംസ്ഥാനങ്ങൾ ഇതു നേരത്തെ നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സർക്കാർ സർവീസിലെ ആളുകൾക്ക് നോൺ പ്രാക്ടിസിംഗ് അലവൻസ് നൽകുന്നുണ്ട്.
ഇതു കൂടാതെ നിർബന്ധിത ഗ്രാമീണ സേവനം നടത്തുന്ന ഡോക്ടർമാരെ നഗരമേഖലയിലും പ്രയോജനപ്പെടുത്താനും താലൂക്ക് ആശുപത്രികളിൽ നഴ്സിങ് പഠന കോഴ്സുകൾ ആരംഭിക്കാനും ശിശു മരണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവൃത്തിപ്പിക്കാനുമുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്.
നിർദ്ദേശങ്ങൾ 2-3 ഘട്ടമായി നടപ്പാക്കാനാണ് നീക്കം. ജൂലൈ 7ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇവയിൽ ചിലതിന് തുക വകയിരുത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.