ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ ഒരാളാണ് വിഷ്ണു ജോഷി. സീസണിന്റെ തുടക്കം മുതൽ ഹൗസിൽ ആക്റ്റീവ് ആയിരുന്ന വിഷ്ണു ഇടയ്ക്ക് ഒന്ന് ഡൗൺ ആയെങ്കിലും കഴിഞ്ഞ വാരം ശക്തമായി തിരിച്ചുവന്നിരുന്നു.
എന്നാൽ റിനോഷിനെതിരെ വിഷ്ണു ഉയർത്തിയ ചില ആരോപണങ്ങൾ വിഷ്ണുവിന് മോശം രീതിയിൽ ആണ് എഫ്ഫക്റ്റ് ചെയ്തിട്ടുള്ളത്. പുറത്തുപോയ മത്സരാർത്ഥിയെക്കുറിച്ച് പറഞ്ഞത് തെറ്റായിപ്പോയെന്ന് മോഹൻലാൽ തന്നെ വാരാന്ത്യ എപ്പിസോഡിൽ വിഷ്ണുവിനോട് പറയുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ടിക്കറ്റ് ടു ഫിനാലെ ആരംഭിക്കുന്ന ദിവസം തന്റെ അനാരോഗ്യ വിവരം ബിഗ് ബോസിനോട് പറഞ്ഞിരിക്കുകയാണ് വിഷ്ണു.
വിഷ്ണു ആവശ്യപ്പെട്ടതനുസരിച്ച് ബിഗ് ബോസ് അവനെ കൺഫെഷൻ റൂമിലേക്ക് വിളിച്ചു. ഇപ്പോൾ എങ്ങനെയുണ്ടെന്ന ബിഗ് ബോസിൻറെ ചോദ്യത്തിന് കുഴപ്പമില്ലെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. എന്നാൽ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് തങ്ങളുടെ ആഗ്രഹം ബിഗ് ബോസ് പറഞ്ഞു.”ഡോക്ടർ പരിശോധിച്ചത് അനുസരിച്ച് നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ നിങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ ആലോചിക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചു.
ആശുപത്രിയിൽ പോയിക്കഴിഞ്ഞാൽ തനിക്ക് തിരിച്ച് ഷോയിൽ പങ്കെടുക്കാൻ സാധിക്കുമോ എന്നാണ് വിഷ്ണുവിന്റെ ചോദ്യം. “ഷോയിൽ പങ്കെടുക്കാൻ പറ്റും. എന്നാൽ ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യദിനം നിങ്ങൾക്ക് നഷ്ടമാവും. എന്താണ് വേണ്ടത്?”, ബിഗ് ബോസ് ചോദിച്ചു. എന്നാൽ തുടരും ഹൗസിൽ നിൽക്കാനുള്ള തീരുമാനം വിഷ്ണു അറിയിക്കുകയായിരുന്നു- “ഞാൻ ടിക്കറ്റ് ടു ഫിനാലെയിൽ പങ്കെടുക്കാം. ഞാൻ എന്റെ മാക്സിമം കൊടുക്കാം. പറ്റുന്നില്ലെങ്കിൽ ഞാൻ ബിഗ് ബോസിനെ അറിയിക്കാം. നമുക്ക് അത് കഴിഞ്ഞിട്ട് ആശുപത്രിയിൽ പോകാം. കാരണം എനിക്ക് എന്തായാലും ഈ ഷോയിൽ തുടരണം. 100 ദിവസം നിൽക്കണമെന്ന ആഗ്രഹത്തിൽ തന്നെയാണ് ഞാൻ ഇവിടെ വന്നത്. ചെയ്ത് ഇത്രയും ദിവസം എന്നെ ഇവിടെ നിർത്തി. ടിക്കറ്റ് ടു ഫിനാലെ കിട്ടി 100 ദിവസത്തേക്ക് രക്ഷപെട്ട് പോകാനും എനിക്ക് താൽപ്പര്യമില്ല.പക്ഷേ എന്നാൽക്കൂടിയും ഇതിൽ നിന്നുള്ള ഒളിച്ചോട്ടം എനിക്ക് താൽപ്പര്യമില്ല. അപ്പോൾ ഞാൻ ഗെയിം കളിക്കാം. അഥവാ ഗെയിം കളിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഞാൻ ബിഗ് ബോസിനെ അറിയിക്കാം. ആശുപത്രിയിൽ പോകാം. പക്ഷേ ആരോഗ്യസ്ഥിതി മൂലം ഷോ നിർത്തിപ്പോകാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല വിഷ്ണു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.