ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച കനേഡിയൻ ഇന്റർനാഷണൽ സ്‌കൂളിൽ തന്റെ ചെറുമകൻ ധവാൻ രാകേഷിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ സിദ്ധരാമയ്യ ധവാനോടൊപ്പം ഉണ്ടായിരുന്നു. പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.
My grandson completed his Class 12 from @cisblearns and the school had a organised a farewell for the graduating class of 2023 at the Canadian International School of Bangalore.
I was happy to be part of the event and congratulated him for completing his class 12. pic.twitter.com/T1XPcZkzSL
— Siddaramaiah (@siddaramaiah) May 21, 2023
അടുത്തിടെ സിദ്ധരാമയ്യ തന്റെ രാഷ്ട്രീയ അവകാശികളായി മകന് ഡോ.യതീന്ദ്രയെയും ധവാനെയും പേര് പരാമർശിച്ചിരുന്നു. 2018 മുതൽ 2023 വരെ യതീന്ദ്ര എംഎൽഎ ആയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുവദനീയമായ പ്രായമായ 25 വയസ്സ് തികയുമ്പോഴേയ്ക്കും ധവാൻ ആദ്യം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.