കന്നട രാഷ്ട്രീയത്തിലെ പടക്കുതിര.പ്രിയപ്പെട്ടവരുടെ സ്വന്തം സിദ്ധു.കര്‍ണാടക ജനത എന്നും തോളിലേറ്റിയ ജനകീയ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോള്‍ കെട്ട്പോയ കനലെന്ന് പരിഹസിച്ചവര്ക്ക് ഇനി ശബ്ദമില്ല.
മൈസൂരു ജില്ലയിലെ സിദ്ധരാമനഹുണ്ടി എന്ന വിദൂര ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ സിദ്ധരാമെ ഗൗഡയുടെയും ബോറമ്മയുടെയും മകനായി ജനിച്ച 31 കാരന്റെ രാഷ്ട്രീയ പ്രവേശനം കന്നട ജനതയുടെ ഹൃദയത്തിലേക്കുള്ള വഴി കൂടിയായിരുന്നു.പത്ത് വയസു വരെ വിദ്യാഭ്യാസം നേടാനാകാത്ത സിദ്ധു പിന്നീട് രചിച്ചത് ചരിത്രം.അഭിഭാഷകനായിരുന്ന നഞ്ചുണ്ട സ്വാമിയുടെ കീഴില്‍ പ്രാക്ടീസിനെത്തിയതായിരുന്നു വഴിത്തിരിവായത്.
1978 ല്‍ മെസൂര്‍ താലൂക്കിലേക്ക് മത്സരിക്കാന്‍ സ്വാമി ആശ്യപ്പെടുകയും ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ സിദ്ധു വിജയിക്കുകയും ചെയ്തു.1983 ല്‍ ഭാരതീയ ലോക്ദാള്‍ ടിക്കറ്റില്‍ മത്സരിച്ച് കര്‍ണാടക നിയമസഭയില്‍ പ്രവേശിച്ചു.ആ വിജയം സിദ്ധരാമയ്ക്ക് വലിയ പ്രശംസയാണ് നേടിക്കൊടുത്തത്.അതോട് കൂടി ഓള്‍ഡ് മൈസൂരിലെ സൂപ്പര്‍സ്റ്റാറായി സിദ്ധു മാറുകയായിരുന്നു.പിന്നീടായിരുന്നു ഭരണകക്ഷിയായ ജനതാ പാര്‍ട്ടിയിലേക്കുള്ള ചേക്കേറ്റം. കന്നഡ ഔദ്യോഗിക ഭാഷയായി നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച കന്നഡ നിരീക്ഷണ സമിതി-കന്നഡ കാവാലുവിന്റെ ആദ്യ പ്രസിഡന്റായി സിദ്ധരാമയ്യ ചുമതലയേറ്റു.തുടര്‍ന്ന് 1985 ഇടക്കാല തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. മൃഗസംരക്ഷണം, വെറ്ററിനറി വകുപ്പുകളായിരുന്നു ആദ്യം കൈകാര്യം ചെയ്തിരുന്നത്.
മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡ സര്‍ക്കാരില്‍ സെറികള്‍ച്ചര്‍, മൃഗസംരക്ഷണം, ഗതാഗതം തുടങ്ങിയ വിവിധ വകുപ്പുകള്‍ വിവിധ ഘട്ടങ്ങളിലായി കൈകാര്യം ചെയ്തു.12 തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മത്സരിച്ച സിദ്ധരാമയ്യ 3 തവണ മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്.2005ല്‍ എച്ച്ഡി ദേവഗൗഡയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സിദ്ധരാമയ്യയെ ജെഡിഎസില്‍ നിന്ന് പുറത്താക്കി.സംസ്ഥാനത്ത് ‘എബിപിജെഡി’ എന്ന പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാന്‍ ആഗ്രഹിച്ചെങ്കിലും പിന്നീട് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ബഹുജന പിന്തുണ നേടിയ സിദ്ധരാമയ്യ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ബാംഗ്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.മണ്ഡലത്തില്‍ ദേവഗൗഡയും മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി യെദ്യൂരപ്പയും അദ്ദേഹത്തിനെതിരെ കടുത്ത പ്രചാരണം നടത്തിയിട്ടും 2006 ഡിസംബറില്‍ നടന്ന ചാമുണ്ഡേശ്വരി ഉപതെരഞ്ഞെടുപ്പില്‍ ജെഡി എസിലെ എം. ശിവബാസപ്പക്കെതിരെ 257 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയക്കൊടി പാറിച്ചു.2019 ഡിസംബര്‍ 5 ന് 15 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മത്സരിച്ച 15 സീറ്റുകളില്‍ 12 എണ്ണത്തിലും വിജയിക്കുമെന്ന് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസിന് 2 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.ഇത് സിദ്ധരാമയ്യയുടെ നേതൃത്വത്തിന് വലിയ തിരിച്ചടിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു.പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് രഹസ്യ വോട്ടെടുപ്പ് നടത്തിയതിനെ തുടര്‍ന്നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 ല്‍ 122 സീറ്റുകളുടെ കേവല ഭൂരിപക്ഷം നേടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചു .40 വര്‍ഷത്തിനുള്ളില്‍ 5 വര്‍ഷം തികയുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയെന്ന സ്ഥാനവും സിദ്ധരാമയ നേടി. കര്‍ണാടക നിയമസഭയില്‍ ധന്ത്രിയായി 13 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡും സിദ്ധരാമയ്യക്ക് മാത്രം സ്വന്തം.ഇന്നിപ്പോള്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ പടക്കുതിരയുടെ പുതിയ പടയോട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ് കന്നട ജനത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.