പാർക്കിങ് പ്രശ്‌നത്തിന്റെ പേരിൽ സഹതാമസക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: മാർച്ച് 30 ന് നടന്ന ബൈക്ക് പാർക്കിംഗ് തർക്കത്തിന്റെ പേരിൽ 29 കാരനായ എഞ്ചിനീയർ ജനാർദൻ ഭട്ടിനെ കൊലപ്പെടുത്തിയതിന് പശ്ചിമ ബംഗാളിലെ സൗത്ത് 24-പർഗാനാസ് ജില്ലയിൽ നിന്നുള്ള രണ്ട് പേരെ യെലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കയ്ക്കടുത്തുള്ള ശ്രീനിവാസപുരയിൽ കമ്പനി നൽകിയ താമസസ്ഥലത്ത് അബുസുലെമാൻ മൊണ്ഡലും റെസ്വാനൂർ റഹ്മാനും ഭട്ടിന്റെ സഹതാമസക്കാരായിരുന്നു. പ്രതികൾ ഭട്ടിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കൈകളും കാലുകളും ബന്ധിക്കുകയും ടേപ്പ് ഉപയോഗിച്ച് വായ പൊത്തിപ്പിടിച്ച് മൃതദേഹം കട്ടിലിനടിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതികൾ ടെലിവിഷൻ റിപ്പയർ, എയർ കണ്ടീഷനിംഗ്…

Read More

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്‌ .

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറത്തി.43 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി അതാനി സീറ്റില്‍ മത്സരിക്കും. അതേസമയം കോലാറില്‍ സിദ്ധരാമയ്യ മത്സരിക്കില്ലെന്ന് ഉറപ്പായി.കോതൂര്‍ ജി മഞ്ജുനാഥാണ് കോലാറിലെ സ്ഥാനാര്‍ത്ഥി. ഇനി 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളതാണ്.നേരത്തെ 224 ല്‍ 166 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read More

ബന്നാർഘട്ടയിലെ സീബ്രാ ക്ലബ്ബിലേക്ക് പുതിയ അംഗം കൂടി

ബെംഗളൂരു: ഇസ്രായേലിൽ നിന്ന് കൊണ്ടു വന്ന കാവേരി സീബ്ര വെള്ളിയാഴ്ച ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം നൽകിയതിനാൽ ബന്നാർഗട്ട ബയോളജിക്കൽ പാർക്കിലെ (ബിബിപി) സീബ്രാ ക്ലബ്ബിൽ പുതിയ അംഗം കൂടി. 2004-ൽ കാവേരിയെയും ഇണയായ ഭരതിനെയും ഇസ്രായേലിൽ നിന്ന് മറ്റൊരു ജോഡിക്കൊപ്പം കൊണ്ടുവന്നതാണ്. ഒമ്പത് വയസ്സുള്ള മാർ തന്റെ അഞ്ചാമത്തെ കുഞ്ഞിന് പുലർച്ചെ 4.30 ന് ജന്മം നൽകി. ഇതോടെ ആകെ സീബ്രകളുടെ എണ്ണം ആറായി. ഒരാഴ്ചത്തേക്ക് അവയെ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ കുഞ്ഞിന്റെ ലിംഗഭേദം നിർണ്ണയിക്കപ്പെട്ടിട്ടില്ല. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും, നിരീക്ഷണത്തിലായിരിക്കും എന്നും…

Read More

ശുചി സൗജന്യ സാനിറ്ററി പാഡ് പദ്ധതി തിരഞ്ഞെടുപ്പിന് ശേഷം നവീകരിച്ചേക്കും

sanitary pad

ബെംഗളൂരു: സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് തന്നെ വ്യവസ്ഥ വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കർണാടകയിലെ ശുചി പദ്ധതി പരിഷ്‌കരിക്കാൻ സാധ്യത. 2014-ൽ ആരംഭിച്ച പദ്ധതി ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും സ്കൂൾ, കോളേജ് പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്നതിനുമായി നടപ്പാക്കി. സാനിറ്ററി നാപ്കിനുകൾക്കും മറ്റ് ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾങ്ങളും നൽകുന്ന പദ്ധതി കോവിഡ് ഏകദേശം മൂന്ന് വർഷമായി പദ്ധതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിഷയം പരിഗണനയിലായിരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ ഡി രൺദീപ് മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി…

Read More

ബസ് സ്റ്റോപ്പിൽ നിർത്തിയില്ല; ബസിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: ഹുലിഗുദ്ദയിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ 19 കാരിയായ വിദ്യാർത്ഥി വ്യാഴാഴ്ച ഓടുന്ന ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചു. കോളേജിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ കോഴ്‌സിന്റെ ഒന്നാം സെമസ്റ്ററിൽ പഠിക്കുന്ന എൽ ശ്വേതയാണ് മരിച്ചത്. സംഭവദിവസം ഹോസ്റ്റലിനും കോളേജിനുമിടയിൽ ബസിൽ യാത്ര ചെയ്യുമായിരുന്നു ശ്വേത. വ്യാഴാഴ്ചയും സർക്കാർ ബസിൽ കയറിയ പെൺകുട്ടി കോളേജിൽ ബസ് നിർത്താൻ ഡ്രൈവറോടും കണ്ടക്ടറോടും അഭ്യർത്ഥിച്ചു. കോളേജിൽ ‘സ്റ്റോപ്പ്’ ഉണ്ടായിട്ടും പെൺകുട്ടിയുടെ ആവശ്യപ്രകാരം ബസ് നിർത്താൻ കണ്ടക്ടറും ഡ്രൈവറും തയ്യാറായില്ല. കോളേജിന് സമീപത്തെ സ്പീഡ് ബ്രേക്കറിൽ…

Read More

കേരളത്തിന്റെ നിരന്തരസമ്മർദ്ദം ഫലം കാണുന്നു: ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി

ശബരിമലശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു ടേക്ക് ഓഫ് പ്രതീക്ഷ. വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് ലഭ്യമാക്കിയത്. ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം ഇപ്പോൾ നടക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളിൽ പൂർത്തിയാക്കും. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നിന്ന് 370 ഏക്കർ…

Read More

കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയൊരു പുതിയൊരു റോഡ് കുടി യാഥാർഥ്യമാകുന്നു

കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയൊരു പുതിയൊരു റോഡ് കുടി യാഥാർത്യമാകുന്നു.  ഐ.ടി. മേഖലയായ മഹാദേവപുരയേയും കെംപെഗൗഡ വിമാനത്താവളത്തേയും ബന്ധിപ്പിച്ചിട്ടുള്ള സമാന്തര റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കാടുബീസനഹള്ളിയിൽ നിന്ന് ബലഗരെ, കാടു ഗോഡി, കാട്ടമാലുരു, ബുദ്ദീകരെ, ചിക്കഹൊസഹള്ളി വഴി 22 കി.മീ റോഡ് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലുമായി ബന്ധിപ്പിക്കും. മുൻപ് ഉണ്ടായിരുന്ന ഒറ്റവരി റോഡാണ് 4 വരിയാക്കിയത്. 2018 ൽ റോഡ് വികസനത്തിന് അനുമതി ലഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് വെകിയതാണ് നിർമാണ പ്രവർത്തികളെ സാരമായി ബാധിച്ചത്.

Read More

നഗരത്തിൽ ഇന്ന് നടക്കുന്ന ഐപിഎൽ മത്സരങ്ങൾക്കായി ഗതാഗത നിർദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: ശനിയാഴ്ച നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) ഡൽഹി ക്യാപിറ്റൽസും (ഡിസി) തമ്മിലുള്ള ഐപിഎൽ മത്സരത്തിന് മുന്നോടിയായാണ് പോലീസ് ഗതാഗത നിർദ്ദേശം പുറപ്പെടുവിച്ചത്. പാർക്കിംഗ് പരിമിതികൾ ക്വീൻസ് റോഡ്, എംജി റോഡ്, കബ്ബൺ റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ്, സെന്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, അംബേദ്കർ വീഥി, ട്രിനിറ്റി ജങ്ഷൻ, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ രാത്രി 9 മണിയും വരെ പാർക്കിങ്…

Read More

ഫോണിൽ കളി കൂടുതലായ ഭാര്യയെ ഭര്‍ത്താവ് ഉപദേശിച്ചു; യുവതി പശുത്തൊഴുത്തില്‍ തൂങ്ങി മരിച്ചു.

ബെംഗളൂരു: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ഉപദേശിച്ചതിനെത്തുടര്‍ന്ന് വിഷാദത്തിലായ യുവതി പശുത്തൊഴുത്തില്‍ തൂങ്ങിമരിച്ചു.ബണ്ട്വാള്‍ പുഞ്ചാലക്കാട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായനാട് ബഞ്ചിനാട്കയിലാണ് സംഭവം. പ്രദേശവാസിയായ ഹരിപ്രസാദിന്റെ ഭാര്യ ജയലക്ഷ്മി ദേവാഡിഗ(35)യാണ് മരിച്ചത്. 15 വര്‍ഷമായി വിവാഹിതരായ അവര്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്.മൊബൈലില്‍ സംസാരിക്കുന്നതിനും മെസേജുകള്‍ അയക്കുന്നതിനുമായി ഭാര്യ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹരിപ്രസാദ് ഈ ശീലത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഉപദേശിച്ചു. ഹരിപ്രസാദിന്റെ വീട്ടുകാരും ജയലക്ഷ്മിക്ക് ഉപദേശങ്ങള്‍ നല്‍കി. ഇതോടെ ജയലക്ഷ്മി സഹോദരനെ വിളിച്ച്‌ കാര്യം അറിയിച്ചു. ഭര്‍ത്താവ് നല്‍കുന്ന നല്ല…

Read More

നളിൻ കുമാർ കട്ടീലിന്റെ കാർ പോലീസ് തടഞ്ഞു

ബെംഗളൂരു:ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ സഞ്ചരിച്ച കാര്‍ പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞ് പരിശോധിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചര്‍മ്മാഡി ചെക് പോസ്റ്റിലാണ് തടഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് ചര്‍മ്മാഡി ചുരം വഴി വരുകയായിരുന്നു നളിന്‍ കുമാര്‍. ഇദ്ദേഹത്തെ അനുധാവനം ചെയ്ത ബിജെപി ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സുദര്‍ശന്റെ കാര്‍, അകമ്പടി സേവിച്ച അഞ്ച് പോലീസ് വാഹനങ്ങള്‍ എന്നിവയും എച്ച് ബി ജയകീര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്ര തുടരാന്‍…

Read More
Click Here to Follow Us