ഫോണിൽ കളി കൂടുതലായ ഭാര്യയെ ഭര്‍ത്താവ് ഉപദേശിച്ചു; യുവതി പശുത്തൊഴുത്തില്‍ തൂങ്ങി മരിച്ചു.

ബെംഗളൂരു: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ഉപദേശിച്ചതിനെത്തുടര്‍ന്ന് വിഷാദത്തിലായ യുവതി പശുത്തൊഴുത്തില്‍ തൂങ്ങിമരിച്ചു.ബണ്ട്വാള്‍ പുഞ്ചാലക്കാട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായനാട് ബഞ്ചിനാട്കയിലാണ് സംഭവം. പ്രദേശവാസിയായ ഹരിപ്രസാദിന്റെ ഭാര്യ ജയലക്ഷ്മി ദേവാഡിഗ(35)യാണ് മരിച്ചത്. 15 വര്‍ഷമായി വിവാഹിതരായ അവര്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്.മൊബൈലില്‍ സംസാരിക്കുന്നതിനും മെസേജുകള്‍ അയക്കുന്നതിനുമായി ഭാര്യ അമിതമായി സമയം ചെലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹരിപ്രസാദ് ഈ ശീലത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഉപദേശിച്ചു.

  പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം

ഹരിപ്രസാദിന്റെ വീട്ടുകാരും ജയലക്ഷ്മിക്ക് ഉപദേശങ്ങള്‍ നല്‍കി. ഇതോടെ ജയലക്ഷ്മി സഹോദരനെ വിളിച്ച്‌ കാര്യം അറിയിച്ചു. ഭര്‍ത്താവ് നല്‍കുന്ന നല്ല ഉപദേശങ്ങള്‍ പാലിക്കണമെന്ന് പറഞ്ഞു. സഹോദരനും കയ്യൊഴിഞ്ഞതോടെ ജയലക്ഷ്മി കടുത്ത മാനസിക സമര്‍ദ്ദത്തിലായി. കഴിഞ്ഞ ദിവസം വൈകിട്ട് ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ജയലക്ഷ്മി വീട്ടിലെ പശുത്തൊഴുത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുഞ്ചലക്കാട് പൊലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! വോട്ടില്ലാത്ത സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കളകളെ 'സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി 'പ്ലഗ് പോയിന്റിൽ
[masterslider id="10"]

Related posts

Click Here to Follow Us