50.7 കോടിയുടെ പദ്ധതിക്ക് അംഗീകാരം; നഗരത്തിലെ ആറ് ജംങ്ഷനുകൾ ഇനി പുതുമോടിയിലേക്ക്

ബെംഗളൂരു: നഗരത്തിലെ ആറ്ു പ്രധാന ജങ്ഷനുകൾ നവീകരിക്കാനുള്ള ബി.ബി.എം.പി.യുടെ 50.7 കോടിയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിന് തൊട്ടുമുമ്പ് ഇതുസംബന്ധിച്ച ഉത്തരവ് നഗരവികസനവകുപ്പ് പുറത്തിറക്കിയിരുന്നു.ദൊഡ്ഡനഗുണ്ഡി മെയിൻ റോഡ്, ബാനസവാടി മെയിൻ റോഡ്, അനന്ത്‌റാവു സർക്കിൾ, മൈസൂരു റോഡ് ബെൽ ജങ്ഷൻ, സുമനഹള്ളി ജങ്‌ഷൻ, ശിവാനന്ദ സർക്കിൾ ജങ്ഷൻ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ട ജങ്ഷനുകൾ. കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതരത്തിൽ നടപ്പാതകളും മേൽനടപ്പാതകളും ഇവിടെ നിർമിക്കും. സൈക്കിൾ പാതകളും ഒരുക്കും.ബാനസവാടി മെയിൻ റോഡിന്റെ നവീകരണത്തിനുമാത്രം 23.54 കോടിരൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ദൊഡ്ഡനഗുണ്ഡി മെയിൻറോഡിന് 9.6 കോടിയും…

Read More

ആപ്പിള്‍ റീടെയില്‍ സ്റ്റോര്‍ ഇന്ത്യയിലും

മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ചില്ലറ വില്‍പന കേന്ദ്രം മുംബൈയില്‍ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് മാളിലാണ് ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആപ്പിള്‍ സിഇഒ ടിം കുക്ക് സ്റ്റോര്‍ ഔദ്യോഗികമായി തുറന്നു. ഇരുപത്തിരണ്ടായിരം അടി വിസ്തീര്‍ണമുള്ളതാണ് സ്റ്റോര്‍. ഐഫോണും ഐപാഡും ഉള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും സ്റ്റോറില്‍ ലഭിക്കും. ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോര്‍ തുറന്നത്. വിവിധ ഭാഷകളറിയാവുന്ന നൂറുപേരടങ്ങുന്ന ടീമാണ് ആപ്പിള്‍ സ്റ്റോറില്‍ സേവനത്തിനുള്ളത്. 42 ലക്ഷം രൂപയാണ് പ്രതിമാസ വാടക. രണ്ടാമത്തെ സ്റ്റോര്‍ ഉടന്‍…

Read More

ഹൈവേയിൽ കാറും എസ്‌യുവിയും കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു

ബെംഗളൂരു: ജില്ലയിൽ ഹൈവേയിൽ കാറും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീർത്ഥാടക നഗരമായ കുക്കെ സുബ്രഹ്മണ്യ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു തീർത്ഥാടന കേന്ദ്രമായ ധർമ്മസ്ഥലയിലേക്ക് പോകുന്നതിനിടെ ഉപ്പിനങ്ങാടി-സുബ്രഹ്മണ്യ സംസ്ഥാന പാതയിൽ നെട്ടന പാലത്തിന് സമീപം ഉച്ചയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്, ഇവർ ബേലൂർ സ്വദേശികളാണെന്നും എസ്‌യുവിയിലുണ്ടായിരുന്നവർ ഹാസൻ സ്വദേശികളാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും…

Read More

മരം കടപുഴകിവീണ് ഉണ്ടായ അപകടത്തിൽ അഞ്ച് വാഹനങ്ങൾ തകർന്നു

ബെംഗളൂരു: നഗരത്തിലെ ഹർഷ റോഡിൽ കൂറ്റൻ ഗുൽമോഹർമരം കടപുഴകിവീണ് നാല് കാറുകളും ഒരു സ്കൂട്ടറും തകർന്നു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.ഡോ. രാജ്കുമാർ പാർക്കിനകത്തെ മരമാണ് റോഡിലേക്ക് കടപുഴകിവീണത്. സംഭവസമയം ഏതാനും ആളുകൾ മാത്രമേ റോഡിലുണ്ടായിരുന്നുള്ളൂ. അതിനാൽ, വൻ അപകടം ഒഴിവായി. മരം വീണതിനെത്തുടർന്ന് വാഹനങ്ങൾക്ക് പുറമേ ഏതാനും. ഏതാനും വൈദ്യുത തൂണുകൾ, വൈദ്യുതി, ടിവി, ഇന്റർനെറ്റ് കേബിളുകൾ എന്നിവയും പൊട്ടിയട്ടുണ്ട്.

Read More

ബി.ഡബ്ലിയൂ.എസ്.എസ്.ബിയുടെ അനാസ്ഥ; തുറസ്സായ കുഴിയിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ബെംഗളൂരു: മഗഡിയിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽ വീണ് രണ്ടു വയസ്സുള്ള കാർത്തിക് എന്ന കുട്ടി മരിച്ചു. ഏപ്രിൽ 17 തിങ്കളാഴ്ച ബെംഗളൂരുവിലെ മഗഡി സ്റ്റേഷൻ പരിധിയിലെ ഗൊല്ലറഹട്ടിയിലാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം പ്രാദേശിക അധികാരികൾ സ്ഥലത്ത് മുന്നറിയിപ്പ് സൈൻ ബോർഡുകളൊന്നും സ്ഥാപിക്കാത്തതും സുരക്ഷാ നടപടികൾ അവഗണിച്ചതും മാരകമായ സംഭവത്തിന് കാരണമായി. കുട്ടി കുഴിയിൽ വീഴുന്ന സമയം മാതാവ് ഹംസ ഒപ്പം ഉണ്ടായിരുന്നു. ഗർഭിണിയായതിനാൽ സഹായിക്കാൻ കഴിയാതെ വന്ന ഹംസ രാവിലെ…

Read More

കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ബസുകളുടെ പകൽ സമയമാറ്റം വരുത്തി കർണാടക ആർ.ടി.സി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് വേ തുറന്നതോടെ ഇതുവഴി കടന്നുപോകുന്ന പകൽ ബസുകളുടെ സമയത്തിൽമാറ്റം വരുത്തി കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സർവീസുകൾ മൈസുരുവിലെത്തുന്ന സമയത്തിലാണ് മാറ്റം വരുത്തിയത്. ബസുകൾ 45 -70 മിനിറ്റ് നേരത്തെ എത്തുന്ന തരത്തിലാണ് സമയമാറ്റം. മണ്ഡ്യ നിദ്ദഘട്ട മുതല്‍ ശ്രീരംഗപട്ടണ വരെയുള്ള ഭാഗത്തെ ഓഡി പൂർണമായും തുറക്കുന്നതോടെ രാത്രി സർവീസുകളുടെ സമയത്തിലും മാറ്റം വരുത്തും. നേരത്തെ ബെംഗളൂരുൽ നിന്നും 3 – 4 മണിക്കൂർ വരെ യാത്രാസമയം വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടര മണിക്കൂറിൽനുള്ളിൽ ബസുകൾ മൈസുരുവിലെത്തും

Read More

ഗായിക അമൃത സുരേഷിന്റെ പിതാവ് പിആർ സുരേഷ് അന്തരിച്ചു

കൊച്ചി: പ്രമുഖ ഓടക്കുഴൽ വാദ്യ വിദഗ്ധനും ഗായിക അമൃത സുരേഷിന്റെ പിതാവുമായ എളമക്കര അമൃത വർഷിണിയിൽ പി.ആർ സുരേഷ് (60) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് പനമ്പിള്ളി നഗറിൽ മകൾ അമൃതയുടെ ഫ്ലാറ്റിൽ വച്ച് സ്‌ട്രോക്ക് വന്നതിനെ തുടർന്ന് സുരേഷ് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈല സുരേഷ് ആണ് പത്നി. ഗായിക അമൃത സുരേഷ്,അഭിരാമി സുരേഷ് എന്നിവർ മക്കളാണ്. മരുമകൻ സംഗീത സംവിധായകൻ ഗോപി സുന്ദർ. ഭൗതിക ശരീരം വെണ്ണല കെന്റ് നാലുകെട്ടിൽ ബുധൻ രാവിലെ 10 മണിവരെ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് പച്ചാളം ശ്മശാനത്തിൽ…

Read More

സുഡാനിലെ ആഭ്യന്തരകലാപം; കര്‍ണാടകയില്‍ നിന്നുള്ള 31 പേരും സുഡാനില്‍ കുടുങ്ങി

സുഡാനിലെ ആഭ്യന്തരകലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കടന്നു. അധികാരം പിടിക്കാനുള്ള പോരാട്ടമാണ് സൈന്യവും അര്‍ധസൈനിക വിഭാഗവും നടത്തുന്നത്. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള 31 പേര്‍ സുഡാനില്‍ കുടുങ്ങിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സുഡാനില്‍ കുടുങ്ങിയ കര്‍ണാടക സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സുഡാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ പൗരന്‍ ഞായറാഴ്ച വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഇന്ത്യന്‍…

Read More

കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞ് ഇഷ്ഫാഖ് അഹമ്മദ്

കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞ് ഇഷ്ഫാഖ് അഹമ്മദ്. സമ്മര്‍ സീസണില്‍ കരാര്‍ പൂര്‍ത്തിയായതോടെയാണ് മഞ്ഞപ്പടയും ഇഷ്ഫാഖും തമ്മിലുള്ള ബന്ധം അവസാനിക്കുന്നത്. ടീമിനോട് കാണിച്ച കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഇഷ്ഫാഖിനോട് ക്ലബ് നന്ദി അറിയിച്ചു. സൂപ്പര്‍കപ്പില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തായതിന് പിന്നാലെയാണ് ഇഷ്ഫാഖും ടീം വിടുന്നത്. ശ്രീനിധി ഡെക്കാനോടേറ്റ കനത്ത തിരിച്ചടിയാണ് സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടൊപ്പം ഐഎസ്എല്ലില്‍ ക്ലബ്ബ് നേരിടേണ്ടി വന്ന അച്ചടക്ക നടപടിയും ടീമിന് അവമതിപ്പുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കരാര്‍ പുതുക്കാതെ ബ്ലാസ്്‌റ്റേഴ്‌സും ഇഷ്ഫാഖ് അഹമ്മദും വഴിപിരിയുന്നത്. ശ്രീനഗറില്‍ നിന്നും…

Read More

പ്രദേശത്തെ ശാന്തത നഷ്ടപ്പെട്ടു: റംസാൻ ഭക്ഷ്യമേള നിരോധിക്കണമെന്ന് ഫ്രേസർ ടൗൺ നിവാസികൾ

എല്ലാ റംസാനും മസ്ജിദ് റോഡ്, എംഎം റോഡ്, മോർ റോഡ്, എന്നിവിടങ്ങളിലെ പരിസരത്തെ തെരുവുകളിൽ നടക്കുന്ന ഭക്ഷ്യമേള നിരോധിക്കണമെന്ന ആവശ്യവുമായി ഫ്രേസർ ടൗൺ നിവാസികൾ. ഏപ്രിൽ 13 ന് പോലീസിനും ബിബിഎംപി അധികാരികൾക്കും അയച്ച കത്തിൽ ഫ്രേസർ ടൗൺ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (എഫ്‌ടിആർഡബ്ല്യുഎ) സൗദ് ദസ്തഗീർ, പ്രദേശവാസികൾക്കും അവിടങ്ങളിലെ കടയുടമകൾക്കും ഭക്ഷ്യമേള “വളരെയധികം ശല്യപ്പെടുത്തുന്നു” എന്ന് പറഞ്ഞു. റംസാൻ മേളയ്ക്ക് മതപരമായ പ്രാധാന്യമില്ല, താമസക്കാരോ പള്ളി അധികൃതരോ ഇത്തരമൊരു പരിപാടിക്ക് അനുകൂലമായിരുന്നില്ല. ദസ്തഗീർ പറയുന്നതനുസരിച്ച്, റംസാൻ സമയത്ത് പുറത്തുനിന്നുള്ളവർ റോഡരികിൽ സ്റ്റാളുകൾ സ്ഥാപിക്കുകയും…

Read More
Click Here to Follow Us