ആപ്പിള്‍ റീടെയില്‍ സ്റ്റോര്‍ ഇന്ത്യയിലും

മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ചില്ലറ വില്‍പന കേന്ദ്രം മുംബൈയില്‍ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് മാളിലാണ് ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആപ്പിള്‍ സിഇഒ ടിം കുക്ക് സ്റ്റോര്‍ ഔദ്യോഗികമായി തുറന്നു. ഇരുപത്തിരണ്ടായിരം അടി വിസ്തീര്‍ണമുള്ളതാണ് സ്റ്റോര്‍.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ഐഫോണും ഐപാഡും ഉള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും സ്റ്റോറില്‍ ലഭിക്കും. ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോര്‍ തുറന്നത്. വിവിധ ഭാഷകളറിയാവുന്ന നൂറുപേരടങ്ങുന്ന ടീമാണ് ആപ്പിള്‍ സ്റ്റോറില്‍ സേവനത്തിനുള്ളത്. 42 ലക്ഷം രൂപയാണ് പ്രതിമാസ വാടക. രണ്ടാമത്തെ സ്റ്റോര്‍ ഉടന്‍ ഡല്‍ഹിയില്‍ ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts