പ്രദേശത്തെ ശാന്തത നഷ്ടപ്പെട്ടു: റംസാൻ ഭക്ഷ്യമേള നിരോധിക്കണമെന്ന് ഫ്രേസർ ടൗൺ നിവാസികൾ

എല്ലാ റംസാനും മസ്ജിദ് റോഡ്, എംഎം റോഡ്, മോർ റോഡ്, എന്നിവിടങ്ങളിലെ പരിസരത്തെ തെരുവുകളിൽ നടക്കുന്ന ഭക്ഷ്യമേള നിരോധിക്കണമെന്ന ആവശ്യവുമായി ഫ്രേസർ ടൗൺ നിവാസികൾ. ഏപ്രിൽ 13 ന് പോലീസിനും ബിബിഎംപി അധികാരികൾക്കും അയച്ച കത്തിൽ ഫ്രേസർ ടൗൺ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (എഫ്‌ടിആർഡബ്ല്യുഎ) സൗദ് ദസ്തഗീർ, പ്രദേശവാസികൾക്കും അവിടങ്ങളിലെ കടയുടമകൾക്കും ഭക്ഷ്യമേള “വളരെയധികം ശല്യപ്പെടുത്തുന്നു” എന്ന് പറഞ്ഞു. റംസാൻ മേളയ്ക്ക് മതപരമായ പ്രാധാന്യമില്ല, താമസക്കാരോ പള്ളി അധികൃതരോ ഇത്തരമൊരു പരിപാടിക്ക് അനുകൂലമായിരുന്നില്ല.

ദസ്തഗീർ പറയുന്നതനുസരിച്ച്, റംസാൻ സമയത്ത് പുറത്തുനിന്നുള്ളവർ റോഡരികിൽ സ്റ്റാളുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട് ചിലർ അവിടെ നിന്നും തന്നെ പാചകം ചെയ്യുന്നതും കാണാം ഈ വഴിയരികിലെ ഭക്ഷണം കഴിക്കാൻ സ്ഥലത്തേക്ക് ഒഴുകുകി എത്തുന്നത് നിരവധിപേരാണ്. ഇത് ഞങ്ങളുടെ പ്രദേശത്തിന്റെ പ്രശാന്തത നഷ്ടമായെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഇത് പ്രദേശത്തെ വളരെ ബഹളമുള്ളാത്ത ആകുകയും ചെയ്യുന്നു എന്നും കത്തിൽ പറയുന്നു.

  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും

തെരുവിൽ ഭക്ഷണം പാകം ചെയ്യുന്നതിനാൽ പുക അന്തരീക്ഷത്തെ മലിനമാക്കുന്നു കൂടാതെ എല്ലായിടത്തും മാലിന്യമുണ്ട്, ഇത് ട്രാഫിക് പ്രേശ്നങ്ങളും ഉണ്ടാക്കുന്നുവെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. മേളയ്ക്ക് അനുമതി നിഷേധിക്കണമെന്നും ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ കത്തിന് അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ല.

  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഫ്രേസർ ടൗൺ ഭക്ഷണ പ്രേമികളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. കബാബ് മുതൽ ബിരിയാണി, സമൂസ, പക്കോറ, മധുരപലഹാരങ്ങൾ, സർബത്ത് തുടങ്ങി എല്ലാം വിൽക്കുന്ന നിരവധി ഫുഡ് സ്റ്റാളുകളുള്ള ഫ്രേസർ ടൗൺ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണപ്രേമികളെ ആകർഷിക്കുന്നുണ്ട്.എന്നാൽ മറുവശത്ത്, ഭക്ഷ്യമേള അയൽപക്കത്തെ വാണിജ്യവൽക്കരിക്കുകയും നിരവധി പൗരപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബൈക്ക് യാത്രക്കാർക്ക് ലോട്ടറി അടിക്കുമോ? നൈസ് റോഡിൽ വരാനിരിക്കുന്നത് വൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us