ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ആദ്യ ബാച്ച് നീലക്കുറിഞ്ഞി കോഴ്സ് പ്രവേശനോൽസവത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി നിർവഹിക്കും.
30 ന് വൈകീട്ട് നാലു മണിക്ക് വിമാനപുര കൈരളീ കലാസമിതി പഠനകേന്ദ്രത്തിൽ വെച്ചു നടക്കുന്ന പരിപാടിയിൽ മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പ്രസിഡെൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിക്കും. കൈരളി കലാസമിതി സെക്രട്ടറി പി. കെ. സുധീഷ് ആശംസാപ്രസംഗം നടത്തും.
ആമ്പൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കി നീലക്കുറിഞ്ഞി കോഴ്സിലേക്ക് പ്രവേശനം നേടിയ പഠിതാക്കൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും. ആമ്പൽ വിജയികളായവർക്കുള്ള അനുമോദനവും, സമ്മാനദാനവും നടക്കും. കേരള സർക്കാറിൻ്റെ പത്താം ക്ലാസ്സ് പരീക്ഷക്കു തത്തുല്യമായ കോഴ്സാണ് നീലക്കുറിഞ്ഞി. മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളും , മേഖല കോഓർഡിനേറ്റർമാരും, അധ്യാപകരും പ്രവേശനോൽസവത്തിന് നേതൃത്വം നൽകും..
കർണ്ണാടക ചാപ്റ്ററിൽ നിന്നും 24 വിദ്യാർത്ഥികളാണ് നീലക്കുറിഞ്ഞി കോഴ്സിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. ബാംഗ്ലൂരിലെ വിവിധ മേഖലകളിൽ നിന്നും പതിനാറു വിദ്യാർത്ഥികളും, മൈസൂർ മേഖലയിൽ നിന്ന് 9 വിദ്യാർത്ഥികളും.
ബെംഗളൂരു
റിത്വിക ശശികുമാർ.
അമീൻ മുഹമ്മദ് ജൂമ
ഹിബ ഫാത്തിമ. ടി. കെ.
ശരൺ കൃഷ്ണ എസ്.
ആരിഫ ഫിറോസ്
അനിരുദ്ധ് ആര്യമ്പിള്ളി
ഷെഹ്സാദ് ഫാരിസ് താളിയിൽ
ജൂനി മെഹർ. പി.
ഹൃതിക. പി
സേതുലക്ഷ്മി ദാസ്
നിയ നിഷാന്ത്
ചൈതന്യ എസ്.
മഹാലക്ഷ്മി. പി. എം.
മീര കൃഷ്ണ
ശരത് കൃഷ്ണ
ആവണി രമേശ്
മൈസൂരു
ഷംനാസ് അബൂബക്കർ
തെരേസ് മരിയ തോമസ്
അനുശ്രീ കെ. എ.
സ്വാതി കെ. എസ്.
ശ്രീലക്ഷ്മി. കെ. എസ്.
നിഹാരിക പടയമ്പത്ത്
രേഷ്മ രതീഷ്
ആർദ്ര. എ
അഞ്ജന. എം.
മലയാളം മിഷൻ കണിക്കൊന്ന കോഴ്‌സിലേക്ക് പുതിയ പഠന കേന്ദ്രങ്ങൾ തുടങ്ങാൻ താല്പര്യമുള്ള സംഘടനകൾ, ഫ്ലാറ്റ് സമുച്ഛയങ്ങൾ, മറ്റു കൂട്ടായ്മകൾക്ക് താഴെയുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9739200919
9845185326
സതീഷ് തോട്ടശ്ശേരി
അക്കാദമിക് കോഓർഡിനേറ്റർമ
. മി., കർണാടക ചാപ്റ്റർ
Mob. 9845185326
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.