ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) സന്ദർശിക്കുന്നവർക്ക് പാർക്ക് ചുറ്റികാണുന്നതിനായി മറ്റൊരു പരിസ്ഥിതി സൗഹൃദ മാർഗം ഉടൻ ലഭിക്കും. ഇതിനകം ഉപയോഗത്തിലുള്ള ഇലക്ട്രിക് ബഗ്ഗികളുടെ കൂട്ടത്തിൽ സൈക്കിളുകളും നൽകാൻ ഒരുങ്ങുകയാണ് ബന്നാർഗട്ട ബയോളജിക്കൽ പാർക്ക് .
അടുത്ത ആഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ബിബിപി എക്സിക്യൂട്ടീവ് ഡയറക്ടറുമായ സുനിൽ പൻവാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ വാടക അടിസ്ഥാനത്തിൽ 8 മുതൽ 10 വരെ സൈക്കിളുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കൂടുതൽ യുവാക്കൾ ഇത് തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ”അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ച്, ഒരു പ്രത്യേക സൈക്കിൾ ട്രാക്ക് അവതരിപ്പിക്കാനും ഉദ്യോഗസ്ഥർ പദ്ധതിയിടുന്നുണ്ട്.
ബി ബി പി അതിന്റെ പുതിയ സൈക്കിൾ വാടകയ്ക്കെടുക്കുന്ന സംരംഭം പുറത്തിറക്കാൻ ഒരുങ്ങുമ്പോൾ, അവരുടെ ജനപ്രീതി ഇലക്ട്രിക് ബഗ്ഗികളുടെ ഡിമാൻഡ് കുറയാൻ കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപെടുന്നു.
ഏകദേശം നാല് വർഷം മുമ്പ് 10 ഇലക്ട്രിക് ബഗ്ഗികൾ അവതരിപ്പിച്ചത് മുതൽ, ബഗ്ഗികളാണ് സന്ദർശകരെ ആകർഷിക്കുന്നത്, പ്രത്യേകിച്ച് പ്രായമായവർ, വികലാംഗർ, അല്ലെങ്കിൽ ചെറിയ കുട്ടികളുമായി എത്തുന്ന സന്ദർശിക്കുന്നവർ. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന തിരക്ക് അനുസരിച്ച്, ബഗ്ഗികൾക്കുള്ള കാത്തിരിപ്പ് സമയം ഗണ്യമായി വർദ്ധിച്ചു, സന്ദർശകരുടെ ആവശ്യം നിറവേറ്റുന്നതിനായി പുതിയ ഗതാഗത മാർഗ്ഗങ്ങൾ തേടാൻ പാർക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.
80% സന്ദർശകരും പാർക്കിലൂടെ നടക്കുന്നതിന് പകരം ബഗ്ഗികളാണ് ഇഷ്ടപ്പെടുന്നത്. ഓരോ റൈഡിനും കുറഞ്ഞത് 45 മിനിറ്റെങ്കിലും എടുക്കും, അതുകൊണ്ടുതന്നെ ജനക്കൂട്ടം വലുതായാൽ ആളുകൾ ബഗ്ഗികൾക്കായി കാത്തിരിക്കേണ്ടിവരുന്നതായി ഒരു മുതിർന്ന ബിബിപി ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.