ബെംഗളൂരു : കർണാടക നിയമസഭാതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നടപടികളെക്കുറിച്ച് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര വയനാട് കളക്ടർ എ. ഗീതയുമായി ചർച്ച നടത്തി. വയനാട്ടിൽനിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും 24 മണിക്കൂറും പരിശോധിക്കണമെന്നാണ് ചർച്ചയിൽ ഉയർന്ന പ്രധാനാവശ്യം വയനാട്ടിലെ പോലീസ്, എക്സൈസ്, ആദായനികുതിവകുപ്പ് എന്നിവയുടെ സഹകരണം ഉണ്ടാകണമെന്ന് ഓൺലൈനായി നടന്ന ചർച്ചയിൽ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ അഭ്യർഥിച്ചു. തിരഞ്ഞെടുപ്പു വേളയിൽ കർണാടകത്തിലേക്ക് പണം, മദ്യം, മറ്റു സാമഗ്രികൾ എന്നിവയെത്തുന്നത് തടയാൻ മൈസൂരു-വയനാട് അതിർത്തിയിൽ പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിക്കും. ഇവയുടെ മേൽനോട്ടത്തിനായി മൈസൂരു ജില്ലാ…
Read MoreMonth: March 2023
ബംഗ്ലാദേശിലെ ബഹു നില കെട്ടിടത്തിൽ സ്ഫോടനം; മരണം 17 ആയി
ബംഗ്ലാദേശ്; ധാക്കയിലെ ഗുലിസ്ഥാന്‍ പ്രദേശത്തെ ബഹു നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരുമെന്ന് ധാക്ക് പൊലീസ് വ്യക്തമാക്കി. ഗുലിസ്ഥാനിലെ സിദ്ദീഖ് ബസാര്‍ വ്യാപാര മേഖലയിലാണ് അപകടം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടന കാരണം വ്യക്തമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം അപകടത്തെ കുറിച്ചുളള അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
Read Moreനഗരത്തിൽ ഹിറ്റായി ‘നമ്മ യാത്രി’ ആപ്പ്
ബെംഗളൂരു : നഗരത്തിൽ ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഉബർ എന്നിവയ്ക്ക് പകരമായി ഓട്ടോത്തൊഴിലാളി യൂണിയൻ ആരംഭിച്ച ‘നമ്മ യാത്രി’ ആപ്പിന് മികച്ച പ്രതികരണം. വെബ് ടാക്സി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനായി നവംബറിൽ നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിലാണ് നമ്മ യാത്രി ആപ്പിന് തുടക്കം കുറിച്ചത്. നാലുമാസം കൊണ്ട് 5.6 കോടി രൂപ വരുമാന മാണ് നമ്മ യാത്രി ആപ്പിലൂടെ ലഭിച്ചതെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. നഗരത്തിൽ ദിവസം ശരാശരി 9000 ട്രിപ്പുകൾ പൂർത്തിയാക്കുന്നുണ്ട് നമ്മ യാത്രി. ഇടനിലക്കാരില്ലാതെ കൂടുതൽ പണം ഡ്രൈവർമാർക്ക് ലഭിക്കുമെന്നതാണ്…
Read Moreനിറങ്ങളിൽ നീരാടിയും വർണ്ണങ്ങൾ വാരി വിതറിയും ഇന്ത്യ; രാജ്യം ഇന്ന് ഹോളി ആഘോഷത്തില്‍
ഡൽഹി: രാജ്യം ഇന്ന് ഹോളി ആഘോഷത്തില്‍. വര്‍ണങ്ങള്‍ വാരിയെറിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഹോളി ആഘോഷിക്കുകയാണ്. ഈ വര്‍ഷം വിപുലമായ ആഘോഷങ്ങളാണ് പല ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നത്. വീടുകളിലും തെരുവുകളിലുമടക്കം ആഘോഷങ്ങള്‍ നടക്കും. നിറങ്ങളുടെ ഉത്സവമായ ഹോളി വസന്തകാലത്തെ എതിരേല്‍ക്കല്‍ കൂടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കുചേരുന്ന ആഘോഷമാണ് ഹോളി. ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്നത് കൊണ്ടുതന്നെ ജാതി മത ഭേദമന്യേ എല്ലാവരും ഹോളി ആഘോഷിക്കുന്നു. അതേസമയം പത്തുമണിക്ക് ശേഷം ആഘോഷങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോളി…
Read Moreനോർക്ക – സൗദി എം.ഒ.എച്ച് റിക്രൂട്ട്മെന്റ് ബെംഗളൂരുവിൽ : സ്പെഷ്യലിസ്റ് ഡോക്ടർമാർക്കും, നഴ്‌സുമാർക്കും അവസരം
ബെംഗളൂരു: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബെംഗളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത പ്രവർത്തി പരിചയം ആവശ്യമില്ല. പ്ലാസ്റ്റിക് സർജറി / കാർഡിയാക്/ കാർഡിയാക് സർജറി/ എമർജൻസി/ ജനറൽ പീഡിയാട്രിക്/ ICU/ NICU/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓർത്തോപീഡിക്‌സ് / PICU/ പീഡിയാട്രിക് ER എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ്. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ്…
Read Moreഇന്ന് അന്താരാഷ്ട്ര വനിതാദിനം; തളച്ചിടേണ്ടവർ അല്ല സ്ത്രീകൾ എന്ന് അവർ തെളിയിച്ചു കഴിഞ്ഞു
ബെംഗളൂരു: ഇന്ന് അന്താരാഷ്ട്ര വനിതാദിനം, ”ഡിജിറ്റല്‍ ലോകം എല്ലാവര്‍ക്കും: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്” എന്നതാണ് ഇത്തവണ വനിതാ ദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. സാങ്കേതികവിദ്യ അതിവേഗം ബഹുദൂരം മുന്നോട്ടു പോകുമ്പോള്‍ ലിംഗപരമായ സാമൂഹിക അസമത്വത്തെ എങ്ങനെ മറികടക്കാമെന്നും, സാങ്കേതിക മേഖലയിലെ ലിംഗവിവേചനം എത്രത്തോളമെന്നുമുള്ള ചര്‍ച്ചയാണ് ഈ മുദ്രാവാക്യത്തിന്റെ ഉദ്ദേശ്യം. വെര്‍ച്വല്‍ റിയാലിറ്റി ലോകത്താണ് ഇന്ന് നമ്മെളെല്ലാവരും ജീവിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തെ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യാവുന്ന സാങ്കേതിക വിദ്യകള്‍ നിലവിലുള്ള ഇക്കാലത്ത് ലിംഗസമത്വത്തിന് സാങ്കേതികവിദ്യയുടെ കൂട്ട് കൂടി വേണം. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും…
Read Moreനഗരത്തിലെ സ്ത്രീകൾക്ക് ഇന്ന് സൗജന്യ ബസ് യാത്ര
ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇന്ന് നഗരത്തിലെ എല്ലാ ബസ് സർവീസുകളിലും എല്ലാ സ്ത്രീ യാത്രക്കാർക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കും സ്ത്രീകൾക്ക് സമാധാനവും സുരക്ഷിതവുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മുൻകൈയെടുക്കുന്നതെന്ന് ചൊവ്വാഴ്ചത്തെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി ധാരാളം സ്ത്രീകൾ നഗരത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നതിനാൽ നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയുകയും നഗരത്തിലെ ബഹുജന ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
Read Moreമജസ്റ്റിക്ക് ബസ് ടെർമിനലിൽ റിട്ടയേർഡ് പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മജസ്റ്റിക് കെഎസ്ആർടിസി ബസ് ടെർമിനസിൽ വിരമിച്ച ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ദൊഡ്ഡബല്ലാപുരയിലെ മധുരാന ഹൊസഹള്ളി ഗ്രാമവാസിയായ അഞ്ജിനപ്പ ഹെഡ് കോൺസ്റ്റബിളായി വിരമിച്ചു. തിങ്കളാഴ്ച രാത്രി ധർമ്മസ്ഥലയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം ലഭിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്,
Read Moreരണ്ട് ദളിത് വീടുകൾ അഗ്നിക്കിരയാക്കി, ആളപായമില്ല
ബെംഗളൂരു: ഹാവേരി ജില്ലയിലെ റാണെബന്നൂര്‍ താലൂക്കിലെ നന്ദിഹള്ളി ഗ്രാമത്തില്‍ രണ്ട് ദളിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു. ഇരു വീടുകളിലുമായി ഉറങ്ങുകയായിരുന്ന 12 കുടുംബാംഗങ്ങള്‍ പുക ഉയരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ വിവിധ ഗ്രാമങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍. ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ ദളിത് കോളനിയിലൂടെ ഗ്രാമമേളയുടെ ഭാഗമായി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് പ്രശ്‌നം ആരംഭിച്ചതെന്ന് പറയുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ചില യുവാക്കളും കുട്ടികളും ജാഥയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ദളിതര്‍ ഘോഷയാത്രയില്‍ പങ്കെടുത്തതിനെ ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.…
Read Moreവിരൂപാക്ഷപ്പയ്ക്ക് മുൻകൂർ ജാമ്യം, എം.എൽ.എയ്ക്ക് ജന്മനാട്ടിൽ വൻ സ്വീകരണം
ബെംഗളൂരു: കൈക്കൂലിക്കേസിൽ മുൻകൂർജാമ്യം ലഭിച്ചതിനെ തുടർന്ന് ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയ്ക്ക് ജന്മനാടായ ചെന്നൈഗിരിയിൽ വൻവരവേൽപ്പ്.പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയുമാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. നൂറുകണക്കിന് ബിജെപി പ്രവർത്തകർ ആണ് കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട വിരൂപാക്ഷപ്പയെ സ്വീകരിച്ചത്. കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ കരാറുകളിൽ അഴിമതി നടത്തിയ കേസിൽ മുഖ്യപ്രതിയാണ് ചെയർമാനായിരുന്ന മദൽ വിരൂപാക്ഷപ്പ. ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹം രാജിവച്ചിരുന്നു. കേസിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചതിന് ഇടക്കാല മുൻകൂർജാമ്യം ലഭിച്ചു. 48 മണിക്കൂറിനുള്ളിൽ ലോകായുക്ത പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന…
Read More