ബെംഗളൂരു: ചരക്കെടുക്കാൻ ബെംഗളൂരുവിലേക്കുപോയ പനമരം സ്വദേശിയെ മൈസൂരു-െബംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കവർച്ചാസംഘം ആക്രമിച്ചതായി പരാതി. ഞായറാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. പനമരത്തെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാൻ പോവുകയായിരുന്ന പനമരം പൂവത്താൻകണ്ടി അഷ്റഫ് (41) ആണ് ക്രൂരമായ ആക്രമണത്തിനിരയായത്. ബെംഗളൂരു ടൗണിൽനിന്ന് 75 കിലോമീറ്ററോളം അകലെയുള്ള വിജനമായപ്രദേശത്ത് മൂത്രമൊഴിക്കാനായി വാഹനം നിർത്തിയ സമയത്തായിരുന്നു നാലംഗസംഘത്തിന്റെ ആക്രമണം. കർണാടകക്കാരെന്ന് കരുതുന്ന രണ്ടുപേർ ഡ്രൈവർ സൈഡിലെത്തി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ലിഫ്റ്റ് ചോദിക്കാൻ വന്നവരാണെന്നാണ് കരുതിയത്. എന്നാൽ, വാഹനത്തിന്റെ പിന്നിൽ രണ്ടുപേർകൂടി നിൽക്കുന്നത് കണ്ണാടിയിലൂടെ കണ്ട അഷറഫ് പന്തികേടുതോന്നി…
Read MoreMonth: March 2023
ബൃന്ദാവൻ ഉദ്യാനത്തിൽ 2.60 കോടിയുടെ പുതിയ മ്യൂസിക്കൽ ഫൗണ്ടൻ വരുന്നു
ബെംഗളൂരു : ശ്രീരംഗപട്ടണയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബൃന്ദാവൻ ഉദ്യാനത്തിൽ സന്ദർശകരെ ആകർഷിക്കാൻ പുതിയ മ്യൂസിക്കൽ ഫൗണ്ടൻ സ്ഥാപിക്കുന്നു. നിലവിലെ മ്യൂസിക്കൽ ഫൗണ്ടൻ ചെലവിൽ പുതിയത് സജ്ജമാക്കുന്നത്. പുതിയ മ്യൂസിക്കൽ ഫൗണ്ടന്റെ നിർമാണമാരംഭിച്ചിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയത് പൊളിച്ചു കളഞ്ഞാണ് 2.60 കോടി രൂപ ചിലവിൽ പണികൾ ആരംഭിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് നിർമാണച്ചുമതല. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഉദ്യാനം കൂടുതൽ മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫൗണ്ടൻ ഏർപ്പെടുത്തുന്നത്. ഇന്ത്യയിലെയും വിദേശത്തെയും മറ്റു മ്യൂസിക്കൽ…
Read Moreഗതാഗതനിയമലംഘനത്തിൽ ബി.എം.ടി.സി. പിഴയടച്ചത് 33 ലക്ഷത്തോളം രൂപ
ബെംഗളൂരു : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശ്ശികയുള്ളവർക്ക് 50 ശതമാനം ഇളവ് അനുവദിച്ചതിന് പിന്നാലെ 33 ലക്ഷം രൂപ പിഴയടച്ച് ബി.എം.ടി.സി. നിലവിൽ ബി.എം.ടി.സി. സിഗ്നൽ മറികടന്നതിനും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നിർത്തിയതിനുമുള്ള പിഴയാണ് ബസുകൾക്ക് ലഭിച്ചതിലേറെയും. ഇനിമുതൽ പിഴവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ ഡ്രൈവർമാർക്ക് കർശനനിർദേശം നൽകി. എന്നാൽ അടച്ച തുക നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ശമ്പളത്തിൽ നിന്ന് തന്നെ ഈടാക്കും. അതേസമയം, ഡ്രൈവർമാരുടെ ശമ്പളത്തിൽനിന്ന് പിഴയടച്ചതുക പിടിച്ചതിനെതിരേ ഒരു വിഭാഗം ഡ്രൈവർമാർ രംഗത്തെത്തി. ബി.എം.ടി.സി. ബസുകൾ അതിവേഗത്തിൽ സഞ്ചരിക്കുന്നെന്നും അപകടങ്ങളുണ്ടാക്കുന്നുവെന്നും…
Read Moreവനിതാ പ്രീമിയര്‍ ലീഗ്; ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ജയന്റസ് പോരാട്ടം
മുംബൈ : വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ജയന്റസ് പോരാട്ടം. ടൂര്‍ണമെന്റിലെ ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇരുവരും ജയത്തില്‍ കുറഞ്ഞെതൊന്നും ലക്ഷ്യംവെയ്ക്കുന്നില്ല. മത്സരം ജയിച്ച് പോയിന്റ് ടേബിളില്‍ മുന്നേറ്റമുണ്ടാക്കാനാണ് ശ്രമം. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് മുംബൈയോട് 143 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ യുപിയോട് മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഓപ്പണിംഗ് കൂട്ടുക്കെട്ടിലെ താളമില്ലായ്മയും മധ്യനിരയുടെ മെല്ലേപ്പോക്കുമാണ് ഗുജറാത്തിന്…
Read Moreവിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച 24 കാരി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളുരുവിലേക്ക് വരുകയായിരുന്ന വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പശ്ചിമ ബംഗാളിലെ സീൽദാ ജില്ലയിൽ നിന്നുള്ള പ്രിയങ്ക ചക്രവർത്തിയാണ് ഞായറാഴ്ച രാത്രി ഇൻഡിഗോ വിമാനം നമ്പർ 6E 716 ന്റെ ശുചിമുറിയിൽ നിന്ന് പുകവലിച്ചത്. രാത്രി 9.50ന് കൊൽക്കത്തയിൽ നിന്ന് പറന്നുയർന്ന വിമാനം മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞ് ബെംഗളൂരുവിൽ ഇറക്കി. ശുചിമുറിയിൽ നിന്ന് പ്രിയങ്ക പുകവലിക്കുന്നുണ്ടെന്ന് സംശയം തോന്നിയ വിമാന ജീവനക്കാർ യുവതിയോട് വാതിൽ തുറക്കാൻ നിർബന്ധിച്ചു. ചവറ്റുകുട്ടയിൽ നിന്നാണ് സിഗരറ്റ് കണ്ടെത്തിയത്. വിമാനം ഇറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് അർദ്ധരാത്രിയോടടുത്തായിരുന്നു സംഭവം. വിമാനം ഇറങ്ങിയ…
Read Moreബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ സിംഹകുട്ടി ചത്തു
ബെംഗളൂരു: ജന്മനാ ന്യൂറോളജിക്കൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദിനി എന്ന രണ്ട് വയസ്സുള്ള സിംഹം ശനിയാഴ്ച ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ (ബിബിപി) മരിച്ചു. 2019 മാർച്ച് 3 നാണ് നന്ദിനി ജനിച്ചത്, ജനിച്ച് താമസിയാതെ ന്യൂറോളജിക്കൽ ഡിസോർഡർ കണ്ടെത്തിയിരുന്നു. സിംഹം അധികനാൾ നിലനിൽക്കില്ലെന്ന് ജനനസമയത്ത് അറിയാമായിരുന്നു. തുടർന്ന് സിംഹക്കുട്ടിയെ പരിപാലിക്കാനും അവൾക്ക് കഴിയുന്നത്ര മികച്ച പരിചരണം നൽകാനും തീരുമാനിച്ചു എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിംഹത്തിന് നടക്കാൻ ബുദ്ധിമുട്ടായിരുന്നെന്നും ചിലപ്പോഴൊക്കെ ശരീരത്തിന്റെ അടിസ്ഥാന ചലനങ്ങളിൽ പോലും ബുദ്ധിമുട്ടിയിരുന്നതായി ദേഹം പറഞ്ഞു. ഒന്നര വർഷമായി സിംഹകുട്ടി…
Read Moreയുവേഫ ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍. ചെല്‍സി ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും ബെന്‍ഫിക്ക ക്ലബ് ബ്രൂഗിനെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടം നേടിയത്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. 43ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങും 53ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കായ് ഹവേര്‍ട്‌സും ചെല്‍സിക്കായി ലക്ഷ്യം കണ്ടു. ആദ്യപാദത്തില്‍ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി പരാജയപ്പെട്ടിരുന്നു. അതേസമയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെന്‍ഫിക്ക ക്ലബ് ബ്രൂഗിനെ പരാജയപ്പെടുത്തിയത്. ഗോണ്‍സാലോ റാമോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, റാഫ സില്‍വ, ജാവോ മരിയോ,…
Read Moreപിസ കൊതിയന്മാർക്ക് സന്തോഷ വാർത്ത; നഗരത്തിൽ 20 മിനിറ്റ് പിസ്സ ഡെലിവറി സേവനം ആരംഭിച്ച് ഡൊമിനോസ്
ബെംഗളൂരു: ഡൊമിനോസ് പിസ തിങ്കളാഴ്ച മുതൽ ബെംഗളൂരുവിൽ 20 മിനിറ്റ് ഡെലിവറി സേവനം ആരംഭിച്ചു. ഡൊമിനോയുടെ ബ്രാൻഡ് പ്രവർത്തിക്കുന്ന ജൂബിലന്റ് ഫുഡ് വർക്ക്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താവ് ഓർഡർ നൽകിയ നിമിഷം മുതൽ 20 മിനിറ്റിനുള്ളിൽ ഡെലിവറി ഉറപ്പ് നൽകിക്കൊണ്ട് ബെംഗളൂരുവിലെ ക്വിക്ക്-സർവീസ് റെസ്റ്റോറന്റുകളുടെ (ക്യുഎസ്ആർ) ഗെയിം മാറ്റാൻ പിസ്സ ഭീമൻ ഒരുങ്ങുകയാണ് എന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്. വേഗത്തിലുള്ള ഡെലിവറിയുടെ സ്ഥാപിത ട്രാക്ക് റെക്കോർഡ് ഡൊമിനോയ്‌ക്കുണ്ട്, കൂടാതെ 30 മിനിറ്റ് ഡെലിവറിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇൻ-സ്റ്റോർ പ്രോസസ് മെച്ചപ്പെടുത്തലുകൾ, സാങ്കേതികവിദ്യ നവീകരിക്കൽ, സ്റ്റോർ…
Read Moreറമദാനിലെ ബാങ്ക് വിളി; ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി തേടി സംസ്ഥാനത്തെ മുസ്‍ലിം സംഘടനകള്‍
ബെംഗളൂരു: റമദാന്‍ മാസത്തില്‍ പുലര്‍ച്ചെ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് മുസ്‍ലിം സംഘടനകള്‍ അപേക്ഷ നല്‍കി.ചിക്കമംഗലൂര്‍ ജില്ലയിലെ ജില്ലാ കമ്മീഷണര്‍ക്കും ബി.ജെ.പി എം.എല്‍.എക്കുമാണ് മുസ്‍ലിം സംഘടനയുടെ നേതാക്കള്‍ നിവേദനം നല്‍കിയത്. മാര്‍ച്ച് 22ന് റമദാന്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ 5.30 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് മുസ്‍ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് അതിരാവിലെ ബാങ്കിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. മെമ്മോറാണ്ടം ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എന്‍ രമേഷ്, ചിക്കമംഗളൂരു മണ്ഡലം എം.എല്‍.എ.യും ബി.ജെ.പി…
Read Moreഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത. ദേശീയ സമുദ്രഗവേഷണ കേന്ദ്ര സംഘമാണ് മുന്നറിയിപ്പു നല്‍കിയത്. 2.3 മീറ്റര്‍വരെ തിരമാലകള്‍ ഉയരാമെന്നാണ് മുന്നറിയപ്പ്. തീരദേശത്തുള്ളവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം. കടല്‍ തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നും. കടലേറ്റം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറണമെന്നും ഹാര്‍ബറിലുള്ള ബോട്ടുകളും വള്ളങ്ങളും സുരക്ഷിത അകലത്തില്‍ കെട്ടിയിടണമെന്നും നിര്‍ദേശം. നാളെ രാത്രിവരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Read More