അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി മുതല്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കും

അയോധ്യയിലെ രാമക്ഷേത്രം ജനുവരി മുതല്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. താഴത്തെ നിലയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ചമ്പത് റായ് അറിയിച്ചു.

മൂന്ന് നിലകളിലായാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറോടെ താഴത്തെ നില പൂര്‍ത്തിയാകും. അടുത്തവര്‍ഷം ജനുവരി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. 2024 അവസാനത്തോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂര്‍വ്വ ചന്ദ്ര ഇന്ന് അയോധ്യയിലെത്തി. എല്ലാവരും രാമക്ഷേത്രത്തിനായി കാത്തിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ മതങ്ങളുടെയും വിശ്വാസകേന്ദ്രമായി ഈ ക്ഷേത്രം മാറുകയാണ്. വിദേശത്തുനിന്നുപോലും ക്ഷേത്രദര്‍ശനത്തിനായി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts