ഗവർണറെ കൂടാതെ പറന്നുയർന്ന് വിമാനം ; അന്വേഷണം ആരംഭിച്ച് എയർലൈൻ

ബെംഗളൂരു: കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) ടെർമിനലിൽ “വൈകി” എത്തിയെന്നാരോപിച്ച് എയർഏഷ്യ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല സംഭവത്തിൽ എയർലൈൻ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഗവർണറുടെ ഓഫീസ് പോലീസിൽ പരാതി നൽകി.

വ്യാഴാഴ്ച, ഉച്ചയ്ക്ക് 2.05-ന് ഹൈദരാബാദിലേക്ക് പറക്കേണ്ടിയിരുന്ന – I5-972 എയർഏഷ്യ ഫ്ലൈറ്റ് ആണ് ടെർമിനൽ 2-ൽ എത്താനുള്ള കാലതാമസത്തെത്തുടർന്ന് അദ്ദേഹത്തെ കൂടാതെ പുറപ്പെട്ടത്. അതെസമയം ഗവർണർ തന്റെ ബാഗേജുകൾ ചെക്ക് ഇൻ ചെയ്തിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ രാജ്ഭവൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ പ്രശ്നം എയർലൈനുമായി ബന്ധപ്പെട്ടതാണെന്നും ബിഐഎഎലിന്റെ പരിധിക്ക് പുറത്താണെന്നും കെ‌ഐ‌എ പ്രവർത്തിപ്പിക്കുന്ന ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ബിഐഎഎൽ) ഒരു സ്രോതസ്സ് പറഞ്ഞു.

സംഭവത്തിൽ എയർലൈൻ വക്താവ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നടപടിയെടുക്കുമെന്നും വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. വിമാനക്കമ്പനിയുടെ മുതിർന്ന നേതൃത്വ സംഘം ആശങ്കകൾ പരിഹരിക്കാൻ ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ടിരിക്കുന്നതായും വക്താവ് കൂട്ടിച്ചേർത്തു.

ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ KIA പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us