അമിതവേഗത്തിന്റെ പിഴ വേഗത്തിലാക്കാന്‍ ഒരുങ്ങി പോലീസ്; ഇനി ഫാസ്റ്റാഗിൽ നിന്നും പിഴ ചുമത്തും

ബെംഗളൂരു: സംസ്ഥാനത്ത് ഏറ്റവുമധികം വാഹനാപകടം നടക്കുന്ന ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരുടെ ഫാസ്റ്റാഗിൽ നിന്നും പിഴ തുക ഈടാക്കുവാന്‍ ഒരുങ്ങി കര്‍ണാടക പോലീസ്.

100 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ അനുമതിയുള്ള പാതയില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തിലാണ് വാഹനങ്ങള്‍ ഓടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അമിതവേഗത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിലാണ് ബെംഗളൂരു പോലീസ്.

  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

വാഹനങ്ങളുടെ അമിതവേഗത, ലെയ്ന്‍ തെറ്റിച്ചുള്ള മറികടക്കല്‍ തുടങ്ങിയവയാണ് ഏറ്റവുമധികം വാഹനാപകടം നടക്കുന്നത്തിനുള്ള കാരണമായി വിലയിരുത്തുന്നത്.

അതുകൊണ്ടുതന്നെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ഫാസ്റ്റാഗില്‍ നിന്നും പിഴ തുക ഈടാക്കുന്ന പദ്ധതിയാണ് ബെംഗളൂരു പോലീസ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. അതെസമയം ഫാസ്റ്റാഗിൽ നിന്നും പിഴ ഈടാക്കാമെന്നുള്ളത് പോലീസിന്റെ നിര്‍ദേശമാണെങ്കിലും ഇതിന്റെ സാധ്യത നാഷണല്‍ ഹൈവേ അതോറിറ്റി (എൻഎച്ച്എഐ) വിലയിരുത്തും.

ഇതിന് അംഗീകാരം ലഭിച്ചാൽ വൈകാതെ തന്നെ ഇത് പ്രാബല്യത്തിൽ വരുത്താൻ സാധിച്ചേക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts