ബ്യൂട്ടിപാര്‍ലറില്‍ പോയ നവവധുവിന്റെ മുഖം പൊള്ളി വികൃതമായി: വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

ബെംഗളൂരു: വിവാഹദിനത്തില്‍  സുന്ദരിയാവാന്‍ ബ്യൂട്ടിഷ്യന്റെ സഹായം തേടാത്ത പെണ്‍കുട്ടികള്‍ ചുരുക്കമാണ് , അതേ കാര്യം കൊണ്ട് വിവാഹം മുടങ്ങിയതയാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. വിവാഹദിനത്തിൽ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാര്‍ത്ത. ഇത് കണ്ടതോടെയാണ് വരന്‍ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. പുതിയ ഏതോ മേക്ക്‌അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂട്ടിപാര്‍ലറിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts