ബെംഗളൂരു: പത്ത് വരിയായി വികസിപ്പിച്ച ബെംഗളൂരു- മൈസൂരു ദേശീയ പാതയിൽ ആദ്യഘട്ട ടോൾ പിരിവ് നാളെ മുതൽ ആരംഭിക്കും.
രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിലാണ് ആദ്യഘട്ടത്തിലെ ടോൾ ബൂത്ത് ക്രമീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന നിദ്ദിഘട്ട- മൈസൂരു 61 കിലോ മീറ്റർ ദൂരത്തെ ടോൾ പിരിവ് ഉദ്ഘാടനത്തിന് ശേഷം ആരംഭിക്കും.
കുമ്പൽഗോഡ് മുതൽ മണ്ഡ്യ വരെയുള്ള 56 കിലോ മീറ്റർ പാതയിലെ പിരിവ് നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും.
ടോൾ നിരക്കുകൾ ( ഒരു വശത്തേക്ക്, ഇരു വശത്തേക്ക്, പ്രതിമാസ പാസ് )
കാർ, ജീപ്പ്, വാൻ : 150 രൂപ 205 രൂപ, 4525
ലൈറ്റ് കൊമെഷ്യൽ വെഹിക്കിൾ, മിനി ബസ് : 220, 330, 7315
ബസ്, ലോറി : 460,690, 15325
കൊമെഷ്യൽ വാഹനങ്ങൾ : 500, 750, 16715
ഹെവി കൺസ്ട്രക്ഷൻ വാഹനം, എർത്ത് മൂവിങ് എക്യുപ്പ്മെന്റ് : 720, 1080, 24030
ഓവർ സൈസ്ഡ് വെഹിക്കിൾ (7 ആക്സിലിൽ കൂടുതൽ ) 880, 1315, 29255
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.