ബെംഗളൂരു: 14 മത് ഏയ്‌റോ ഇന്ത്യ പ്രദർശനം ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആകാശ പ്രകടനം 5 ദിവസത്തിനു ശേഷം ഫെബ്രുവരി 17 ന് അവസാനിക്കും.
പോർ, സിവിലിയൻ, ചരക്കു വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതാണ് ഈ ആകാശ പ്രകടനം.
പ്രദർശനത്തിനു രജിസ്റ്റർ ചെയ്തിരിക്കുന്ന 809 കമ്പനികളിൽ 110 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയാണ്.
3 വിഭാഗങ്ങൾ ആയാണ് ടിക്കറ്റ് നൽകുന്നത് , എയർ ഡിസ്പ്ലേ വ്യൂവിംഗ് ഏരിയയിൽ പ്രവേശിക്കാൻ 1000 രൂപയും പ്രദർശനവും വ്യോമാഭ്യാസവും കാണാൻ 2500 രൂപയും ബിസിനസ് വിസിറ്ററിന് 5000 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.