ബെംഗളൂരു: കൊമോറിൻ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ രണ്ട് ദിവസത്തേക്ക് കൂടിയ താപനിലയില ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.
രണ്ട് ദിവസം മുമ്പ് ശ്രീലങ്കയിൽ മഴമേഘങ്ങൾ രൂപപ്പെട്ടിരുന്നുവെന്നും അത് ഇപ്പോൾ ന്യൂനമർദ മേഖലയായി മാറിയെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കർണാടകയിലെ തെക്കൻ ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 29-30 ഡിഗ്രി സെൽഷ്യസിൽ നിന്ന് 27 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു ന്യൂനമർദം കാരണം ആകാശം മേഘാവൃതമാണെന്നും ഐഎംഡി കൂട്ടിച്ചേർത്തു.
വേനൽക്കാലത്ത് പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വേനൽച്ചൂട് സാധാരണയേക്കാൾ കൂടുതലായിരിക്കുമോ എന്ന് പ്രവചിക്കാൻ വളരെ നേരത്തെ തന്നെ ആയിരുന്നുവെന്ന് ഐഎംഡി കൂട്ടിച്ചേർത്തു, ഫെബ്രുവരി അവസാനം മുതൽ ഏപ്രിൽ വരെ ഇടിമിന്നലോഡ് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.