ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ എത്തുന്നു.
വ്യാഴാഴ്ച കലബുറഗി വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി യാദ്ഗിറിലെ കൊടെകല്‍ വില്ലേജിലേക്ക് യാത്ര തിരിക്കും.
നാരായണ്‍പുര ലെഫ്റ്റ് കനാല്‍ നവീകരണത്തിന് തറക്കല്ലിടുന്ന മോദി, സൂറത്ത്-ചെന്നൈ എക്സ്പ്രസ് പാതയുടെ മൂന്നാം പാക്കേജിനും തറക്കല്ലിടും. 1050 കോടി ചെലവിട്ട് യാദ്ഗിറിലെ ബസവ സാഗര്‍ ഡാമില്‍ നിര്‍മിച്ച 356 ഓട്ടോമേറ്ററഡ് ഗേറ്റുകളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് യാദ്ഗിര്‍ ഹുനസാഗിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കലബുറഗിയിലെത്തുന്ന പ്രധാനമന്ത്രി, മുളകേഡയില്‍ പുതുതായി നിര്‍മിച്ച റവന്യൂ വില്ലേജുകള്‍ക്ക് രേഖകള്‍ കൈമാറുന്ന ചടങ്ങിലും പങ്കെടുക്കും.
വ്യാഴാഴ്ച വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ കല്യാണ കര്‍ണാടക മേഖലയിലെ കലബുറഗി, യാദ്ഗിര്‍ ജില്ലകളിലെത്തും. കഴിഞ്ഞയാഴ്ച ഹുബ്ബള്ളിയില്‍ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി ഹുബ്ബള്ളി വിമാനത്താവളം മുതല്‍ പരിപാടി നടന്ന റെയില്‍വേ മൈതാനം വരെ റോഡ് ഷോ നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.