മുഴുവൻ പണം നൽകിയിട്ടും ഫോൺ നൽകിയില്ല, ഫ്ലിപ്കാർട്ടിന് കോടതി പിഴ ചുമത്തി

ബെംഗളൂരു: മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകാത്തതിന് ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി.

ചെയർപേഴ്സൺ എം ശോഭ, അംഗം രേണുകാദേവി ദേശപാണ്ഡെ എന്നിവരടങ്ങുന്ന ബെഞ്ച്  ആണ് വിധി പ്രസ്താവിച്ചത്. 12 ശതമാനം വാർഷിക പലിശ സഹിതം 12,499 രൂപയും 20,000 രൂപയും പിഴയും നിയമപരമായ ചെലവിനായി 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു.

2022 ജനുവരി 15 ന് താൻ ഒരു മൊബൈൽ ഡെലിവറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അത് അടുത്ത ദിവസം നൽകുമെന്നും ഫ്ലിപ്കാർട്ടിനെതിരെ പരാതി നൽകിയ ബെംഗളൂരു രാജാജിനഗർ സ്വദേശി ജെ. ദിവ്യശ്രീ പറഞ്ഞു. ഉപഭോക്താവിൽ നിന്ന് മുഴുവൻ പണവും കമ്പനി വാങ്ങിയിരുന്നു, എന്നാൽ മൊബൈൽ നൽകിയില്ല.

ഫ്ലിപ്കാർട്ട് സേവനത്തിന്റെ കാര്യത്തിൽ തികഞ്ഞ അനാസ്ഥ കാണിക്കുക മാത്ര മല്ല മോശം പ്രവർത്തനങ്ങൾ പിന്തുടരുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു. കോടതി നോട്ടീസ് അയച്ചിട്ടും കമ്പനി പ്രതിനിധിയെ കമ്മീഷനിലേക്ക് അയച്ചില്ലെങ്കിലും കൃത്യസമയത്ത് ഫോൺ നൽകാത്തതിനാൽ ഉപഭോക്താവിന് സാമ്പത്തിക നഷ്ടവും മാനസിക ആഘാതവും ഉണ്ടായിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us