ബെംഗളൂരു: സ്‌മാർട്ട് സിറ്റി ബെംഗളൂരു ലിമിറ്റഡിന് കീഴിൽ ശിവാജിനഗറിലെ ഐതിഹാസിക കെട്ടിടങ്ങൾക്ക് മുഖം മിനുക്കാൻ ഒരുങ്ങുന്ന ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അതിന്റെ 70 ശതമാനം ജോലികളും പൂർത്തിയാക്കി. ജനവരി 15ന് സംക്രാന്തി സമ്മാനമായി വികസിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് ഉദ്യോഗസ്ഥരും സ്ഥലം എംഎൽഎയും പദ്ധതിയിടുന്നത്.
ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡ്, റിച്ചാർഡ് സ്‌ക്വയർ, പൈതൃക പദവിയുള്ള ബീഫ് മാർക്കറ്റ് ഉള്ള മീനാക്ഷി കോയിൽ സ്ട്രീറ്റ്, ഐതിഹാസികമായ റസൽ മാർക്കറ്റ്, സെന്റ് മേരീസ് പള്ളിക്ക് എതിർവശത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ (റബു കി ബൗഡി), റോഡ് അറ്റകുറ്റപ്പണികൾ, ഓടകൾ, ഉരുളൻ കല്ലുകൾ, സ്മാർട്ട് ലൈറ്റിംഗ് ജോലികൾ എന്നിവ ഏറ്റെടുത്തു നടത്തി. ചിട്ടയോടുകൂടിയ പാർക്കിംഗ് ഒരുക്കുമെന്നും, പൂന്തോട്ടങ്ങളും ജലധാരകളും സഹിതം ക്ലോക്ക് ടവറും വരുമെന്നും അധികൃതർ അറിയിച്ചു.
ഈസ്റ്റ് സോൺ ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ രവീന്ദ്ര പിഎൻനും സോണൽ ജോയിന്റ് കമ്മീഷണർ ശിൽപയും ജോലികൾ പരിശോധിച്ചതായും പദ്ധതിയിലെ പണികൾ പൂർത്തിയാവുകയാണെന്നും അറിയിച്ചു. എം.എൽ.എ റിസ്വാൻ അർഷാദും വിവിധ വ്യാപാരി സംഘടനകളും കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ബി.ബി.എം.പിയോട് അഭ്യർഥിച്ചിരുന്നു. റസ്സൽ മാർക്കറ്റിന്, പ്രത്യേകിച്ച്, മേൽക്കൂരയിലും ടോയ്‌ലറ്റുകളിലും മറ്റ് സ്ഥലങ്ങളിലും ചില ജോലികൾ ആവശ്യമാണ്, അതിനായി ഫയലുകൾ ബിബിഎംപി ചീഫ് കമ്മീഷണർ മുഖേന സർക്കാരിന് മുമ്പാകെ സമർപ്പിക്കുമെന്നും രവീന്ദ്ര പറഞ്ഞു.
ഭൂഗർഭ ജോലികൾ ഭൂരിഭാഗവും പൂർത്തിയാക്കുകയും വൈറ്റ് ടോപ്പിംഗ് പൂർത്തിയാക്കുകയും ചെയ്തതിനാൽ ബ്രോഡ്‌വേ റോഡ്, ശിവാജിനഗറിന്റെ കോർ ഏരിയയായ എച്ച്‌കെപി റോഡ് മുതൽ റിച്ചാർഡ് സ്‌ക്വയർ, റസൽ മാർക്കറ്റ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ വെള്ളം കയറില്ലെന്നും വികസന പ്രവർത്തനങ്ങൾ നിരീക്ഷിച്ച അർഷാദ് പറഞ്ഞു.
“ഇപ്പോൾ 70 ശതമാനം ജോലികളും പൂർത്തിയായി. പൈതൃക കെട്ടിടങ്ങളുടെ നവീകരണത്തിന് രണ്ട് കോടിയോളം രൂപ ചെലവ് വരും. ജനുവരി 15 ഓടെ ഒരു ‘പുതിയ ശിവാജിനഗർ’ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും എം.എൽ.എ റിസ്വാൻ അർഷാദ് പറഞ്ഞു. മോശം റോഡുകൾ, കവിഞ്ഞൊഴുകുന്ന ഡ്രെയിനുകളും മലിനജലവും, അശ്രദ്ധമായ പാർക്കിംഗ്, മാലിന്യം, ദുർഗന്ധം എന്നിങ്ങനെയുള്ള പലർക്കും ശിവാജിനഗറിനെക്കുറിച്ചുള്ള ധാരണയും ഈ പ്രവൃത്തി മാറ്റുമെന്ന് അധികൃതർ അവകാശപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.