ബെംഗളൂരു:ഐ.ടി മേഖലയിലെ തലസ്ഥാന നഗരമായ ബംഗളൂരുവിന് മങ്ങലേല്ക്കുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഐ.ടി മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ബംഗളൂരുവിനെക്കാള്‍ കൂടുതല്‍ വളര്‍ച്ച നേടുന്നത് ഹൈദരാബാദാണ്. അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്സിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഐ.ടി മേഖലയിലെ ഓഫിസുകള്‍ തുടങ്ങല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഹൈദരാബാദ് ബെംഗളൂരുവിനെ പിന്തള്ളി.
ഐ.ടി, ഐ.ടി അനുബന്ധമേഖലയില്‍ പുതിയ ഓഫിസ് സ്ഥാപിക്കല്‍, നടത്തിപ്പ് തുടങ്ങിയവക്കായി ഏറെ ആളുകള്‍ മുന്നോട്ടുവരുന്നത് ഹൈദരാബാദിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയിലെ കണക്കാണിത്. ഇക്കാലയളവില്‍ ഹൈദരാബാദില്‍ 8.2 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്ഥലം പുതുതായി ഉണ്ടായിട്ടുണ്ട്. ഏഴ് നഗരങ്ങളുടെ കണക്കുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെയുള്ളതിന്റെ 34 ശതമാനം പുതിയ ഓഫിസ് സ്ഥലങ്ങളും തയാറാക്കിയിരിക്കുന്നത് ഹൈദരാബാദിലാണ്. റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സ്ഥാനമാണ് ബെംഗളൂരുവിന്.
കോവിഡ് കാലത്ത് മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞതോടെ കമ്പനികള്‍ ജീവനക്കാരെ ഓഫിസുകളിലേക്ക് തിരിച്ചുവിളിക്കുകയാണ്. ഇതോടെയാണ് ഓഫിസ് കാര്യങ്ങള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലും വളര്‍ച്ച ഉണ്ടായത്. കമ്പനികള്‍ പുതിയ ഓഫിസ് സ്ഥലങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണ്.
ഏപ്രിലിനും സെപ്റ്റംബറിനും ഇടയില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഓഫിസ് സ്ഥലങ്ങള്‍ കൈവശപ്പെടുത്തിയത് ഹൈദരാബാദിലാണ്. പുതിയ ഓഫിസ് സ്ഥലങ്ങളുടെ വിതരണത്തിലും ഏഴ് നഗരങ്ങളെ നോക്കുമ്പോൾ ഹൈദരാബാദിലാണ് വര്‍ധന.
മുംബൈ, പുണെ, ബെംഗളൂരു എന്നിവിടങ്ങളില്‍ 45 ശതമാനം, 32 ശതമാനം, 16 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. ഏഴ് നഗരങ്ങളില്‍ ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.