ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപൂർ ഉൾപ്രദേശത്ത് 20 കാരിയായ വിദ്യാർത്ഥിയെ പുള്ളിപ്പുലി കൊന്നതിന് തൊട്ടുപിന്നാലെ, 23 കാരിയായ മറ്റൊരു വിദ്യാർത്ഥിയെ വീട്ടുമുറ്റത്ത് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ടി നരസിപൂർ താലൂക്കിലെ എസ് കെബെഹുണ്ടി ഗ്രാമവാസിയായ മേഘനയാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ടി നരസിപൂരിലെ സർക്കാർ ആശുപത്രിയിൽ മരിച്ചു.
വാർത്ത കാട്ടുതീ പോലെ പരന്നതോടെ രോഷാകുലരായ നാട്ടുകാർ താലൂക്ക് ജനറൽ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പുലിയെ പിടികൂടാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ചു. വനപാലകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും പുലിയുടെ നീക്കങ്ങൾ കണ്ടെത്താനായിട്ടില്ല. ഒരാഴ്ച മുമ്പ് പുലിയെ കണ്ട കെബ്ബേഹുണ്ടിയിലെയും സമീപ ഗ്രാമങ്ങളിലെയും നിരവധി ഗ്രാമീണർ വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു.
നാട്ടുകാർ നൽകിയ മുന്നറിയിപ്പ് അവർ ശ്രദ്ധിച്ചിരുന്നെങ്കിൽ, യുവതിയെ രക്ഷിക്കാമായിരുന്നുവെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ അധികാരികളോട് അഭ്യർത്ഥിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.