ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗ് പരിശോധനയിൽ നിന്ന് കോണ്ടം, സിഗരറ്റ് എന്നിവ കണ്ടെത്തി

ബെംഗളൂരു: ക്ലാസ് മുറികൾക്കുള്ളിൽ സെൽ ഫോൺ ഉപയോഗം പരിശോധിക്കാനുള്ള പരതൽ ചെന്ന് അവസാനിച്ചത് നഗരത്തിലെ നിരവധി സ്‌കൂളുകളിലെ അധികൃതരെ ഞെട്ടിച്ചുകൊണ്ടാണ്.

സെൽഫോണുകൾ കൂടാതെ, 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് കോണ്ടം, ഗർഭനിരോധന ഗുളികകൾ, ലൈറ്ററുകൾ, സിഗരറ്റ്, വൈറ്റ്നറുകൾ, അധിക പണം എന്നിവയാണ് അധികൃതർ കണ്ടെത്തിയത്.

ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നുവെന്ന പരാതിയെ തുടർന്നാണ് ചില സ്‌കൂളുകൾ വിദ്യാർഥികളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങിയത്. കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകൾ (KAMS) പോലും സ്‌കൂളുകളോട് വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, ഒന്നും ലഭിച്ചില്ല.

ഇതോടെ ചില സ്കൂളുകൾ പ്രത്യേക രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകളും നടത്തി. സാഹചര്യം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാൻ തിരഞ്ഞെടുത്ത്, സ്‌കൂളുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയാട്ടുണ്ട്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുന്നതിനുപകരം കൗൺസിലിംഗ് ശുപാർശയാണ് ചെയ്തത്. സ്കൂളുകളിൽ കൗൺസിലിംഗ് സെഷനുകൾ ഉണ്ടെങ്കിലും, പുറത്തുനിന്നുള്ള കുട്ടികൾക്ക് സഹായം തേടാൻ മാതാപിതാക്കളോട് സ്കൂൾ അതികൃതർ ആവശ്യപ്പെടുകയും 10 ദിവസം വരെ അവധി അനുവദിക്കുകയും ചെയ്തതായി പ്രിൻസിപ്പൽ പറഞ്ഞു.

പത്താം ക്ലാസുകാരിയുടെ ബാഗിൽ നിന്ന് കോണ്ടം കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ, പെൺകുട്ടി തന്റെ സഹപാഠികാലോ അല്ലങ്കിൽ താൻ പോകുന്ന സ്വകാര്യ ട്യൂഷനിലുള്ളവരോ ആകാം ഏത് ബാഗ് ഇട്ടതാകുമെന്നാണ് പറഞ്ഞത്. 80 ശതമാനം സ്‌കൂളുകളിലും പരിശോധന നടത്തിയതായി കെഎഎംഎസ് ജനറൽ സെക്രട്ടറി ഡി ശശി കുമാർ പറഞ്ഞു. ഒരു വിദ്യാർത്ഥിയുടെ ബാഗിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ (ഐ-പിൽ) ഉണ്ടായിരുന്നു. കൂടാതെ, വെള്ളക്കുപ്പികളിൽ മദ്യവും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

അഭയ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ എ ജഗദീഷ് മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ഊന്നൽ നൽകി. ഒരിക്കൽ, ഒരു അമ്മ തന്റെ 14 വയസ്സുള്ള മകന്റെ ഷൂ റാക്കിൽ ഒരു കോണ്ടം കണ്ടെത്തി. കുറച്ച് കുട്ടികൾ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പരീക്ഷണങ്ങൾ നടത്താനും ഇഷ്ടപ്പെടുന്നു. പുകവലി, മയക്കുമരുന്ന് ആസക്തിയിലേക്ക് നയിക്കുന്നതും എതിർലിംഗത്തിലുള്ളവരുമായി അമിതമായി ഇടപഴകുന്നതും ഉൾപ്പെടുന്നു. അത് ശാരീരിക ഇടപെടലിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us