കോടികളുടെ ഒലെ സ്‌കൂട്ടർ തട്ടിപ്പ്; ബെംഗളൂരു സ്വദേശികൾ ഉൾപ്പെടെ 20 പേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ ഒലെ സ്‌കൂട്ടർ തട്ടിപ്പുമായി ബന്ധപ്പെട്ട് 1000-ത്തിലധികം പേരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 20 ഓളം പേരെ ഡൽഹി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു, ഗുരുഗ്രാം, പട്‌ന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സംഘത്തെ പിടികൂടിയതെന്ന് ഡൽഹി (ഔട്ടർ നോർത്ത്) ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് മഹ്‌ല പറഞ്ഞു.

ഒക്‌ടോബർ ഏഴിന് ഇരകളിലൊരാൾ ഓൺലൈൻ സ്‌കൂട്ടി തട്ടിപ്പിലൂടെ  വഞ്ചിക്കപ്പെട്ടുവെന്ന് ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ  അന്വേഷണത്തിലാണ് അറസ്റ്റ്.

വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബെംഗളൂരുവിലെ രണ്ട് വ്യക്തികൾ ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുന്നതാണ് പതിവ്. തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള ഇരുവരും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ഇരയുടെ മൊബൈൽ നമ്പറും അവരുടെ മറ്റ് വിവരങ്ങളും അവർ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തയുടനെ രാജ്യത്തുടനീളമുള്ള മറ്റ് സംഘാംഗങ്ങളുമായി പങ്കിടും.

ബീഹാർ, തെലങ്കാന സംഘത്തിലെ അംഗങ്ങളാണ് ഇരകളെ ആദ്യം വിളിക്കുക, ശേഷം ഒലെ സ്കൂട്ടർ ബുക്ക്‌ ചെയ്യുന്നതിനായി 499 രൂപ ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാൻ നിർദ്ദേശിച്ചിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതുപോലെ സ്‌കൂട്ടറിന്റെ ഇൻഷുറൻസ്, ഗതാഗതച്ചെലവ് എന്നിവയ്‌ക്കായി നിരവധി തവണകളായി 60,000 മുതൽ 70,000 രൂപ വരെ കൈമാറ്റം ചെയ്യണമെന്നാണ് സംഘാംഗങ്ങൾ ഇവരോട് ആവശ്യപ്പെട്ടത്.

തുടർന്ന് ഇരകളിൽ ഒരാൾ നൽകിയ പരാതിയിൽ, സെപ്തംബർ 26 ന്

 

ഓൺലൈനോടെ മാത്രമേ ഒലെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനുള്ള ഒരേയൊരു മാർഗ്ഗം എന്നത് കൊണ്ടുതന്നെ  ഇരകളിൽ ഒരാൾ സെപ്തംബർ 26 ന് ഒലെ ആപ്പ് വഴി ഒരു ഒലെ ഇലക്ട്രിക് സ്കൂട്ടർ റിസർവ് ചെയ്യാൻ ശ്രമിച്ചതായി പരാതിയില്ല പറയുന്നു. ബുക്ക്‌ ചെയ്യുന്നതിന് സാമ്പത്തിക ഓപ്ഷനുകൾ തേടിയെങ്കിലും, പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഒലയിൽ ജോലി ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഒരു കോൾ ലഭിക്കുകയും ഔദ്യോഗിക വെബ്സൈറ്റ് വഴി സ്കൂട്ടർ റിസർവ് ചെയ്യാതെ എങ്ങനെ വാങ്ങാമെന്ന് പരാതികരനോട് പ്രതി വിശദീകരിച്ചതായും പരാതിയിൽ പറയുന്നു.

തുടർന്ന് അല്പസമയത്തിന് ശേഷം പരാതികരന് അതേ വ്യക്തിയിൽ നിന്ന് രണ്ടാമത്തെ കോൾ ലഭിച്ചെന്നും ബുക്കിംഗ് നടപടിക്രമത്തിലൂടെ അദ്ദേഹത്തെ നയിക്കുകയും 499 രൂപ ആവശ്യപ്പെടുകയും ചെയ്തു. പ്രാരംഭ പേയ്‌മെന്റിന് ശേഷം, തട്ടിപ്പുകാർ ഇരയ്ക്ക് കൂടുതൽ പണം ഡൗൺ പേയ്‌മെന്റ്, തുല്യമായ പ്രതിമാസ തവണകൾ (ഇഎംഐകൾ), ഗതാഗത നിരക്കുകൾ എന്നിവ ആവശ്യപ്പെട്ട് മെയിൽ അയച്ചു എന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. ഈ പ്രതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികൾക്കായുള്ള വല വിരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us