ബെംഗളൂരു: ദുരഭിമാനക്കൊല കേസിൽ പ്രായപൂർത്തിയാകാത്ത മകളെ ഒക്ടോബർ 31-ന് ബല്ലാരി ജില്ലയിലെ കുടതിനി ടൗണിന് സമീപം തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി. പ്രതിയായ ഓംകാർ ഗൗഡ (46) നവംബർ എട്ടിന് കുറ്റം സമ്മതിച്ചു പോലീസിൽ കീഴടങ്ങി.
ഇതര സമുദായത്തിൽപ്പെട്ട യുവാവുമായുള്ള മകളുടെ പ്രണയത്തിൽ താൻ തൃപ്തനല്ലെന്നും അതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. നവംബർ ഒന്നിന് ഭർത്താവും മകളും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടിയെ കാണാതായതായി അമ്മ പരാതി നൽകിയതായി പോലീസ് പറഞ്ഞു.
കൊലപാതകം നടന്ന ദിവസം പ്രതി മകളെ ബാങ്കിലെത്തിച്ച് ട്രാൻസ്ഫർ ഒപ്പ് വാങ്ങി അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ നിക്ഷേപിച്ചു. പിന്നീട്, ഒരു കന്നഡ സിനിമയ്ക്കായി അവളെ കൊണ്ടുപോയി, കൂടാതെ ഒരു ജോഡി സ്വർണ്ണ കമ്മലും അവൾക്കു വാങ്ങി. വീട്ടിലേക്ക് മടങ്ങുന്നതിനിടെ തുംഗഭദ്ര കനാലിന് സമീപം ഇരുചക്രവാഹനം നിർത്തി യുവതിയോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് ഗൗഡ തന്റെ മകളെ കനാലിലേക്ക് തള്ളിയിട്ട് ബൈക്ക് ഓടിക്കാൻ തുടങ്ങി എന്നും മകൾ സഹായത്തിനായി നിലവിളിച്ചുവെങ്കിലും മീറ്ററുകളോളം അവളെ നിരീക്ഷിച്ചുകൊണ്ട് അയാൾ വണ്ടിയോടിച്ചു പോയി. മകൾ മുങ്ങിമരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് സ്ഥലത്ത് നിന്നും പോയത് എന്നും തന്റെ കുറ്റസമ്മത മൊഴി പ്രകാരം ഗൗഡ പറഞ്ഞു. തുടർന്ന് ഗൗഡ സുഹൃത്തിന്റെ വീട്ടിലെത്തി ഇരുചക്ര വാഹനം പാർക്ക് ചെയ്തു. സുഹൃത്തിനെ അറിയിക്കാതെ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് ബസിൽ കയറി ക്ഷേത്രനഗരിയിൽ കുറച്ചുദിവസം തങ്ങി.
അതിനിടെ നവംബർ രണ്ടിന് തുംഗഭദ്ര കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ആത്മഹത്യാ ശ്രമത്തിൽ അച്ഛനും കനാലിൽ വീണിരിക്കാമെന്നാണ് പോലീസും വീട്ടുകാരും ആദ്യം സംശയിച്ചത്. മകളെ ദ്രോഹിക്കുന്നതിനെക്കുറിച്ച് പ്രതി സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇരുചക്ര വാഹനം സൂക്ഷിച്ചിരുന്ന പ്രതിയുടെ സുഹൃത്ത് ഭീമപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് നവംബർ എട്ടിന് കുറ്റം സമ്മതിച്ച ശേഷം പ്രതിയായ പിതാവ് പോലീസിൽ കീഴടങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.