ബെംഗളൂരു: സംസ്ഥാന ബോർഡ് സ്‌കൂളുകളിൽ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ആഴ്ചയിലൊരിക്കൽ എന്നതിന് പകരം മാസത്തിലൊരിക്കൽ ‘നോ ബാഗ് ഡേ’ ആചരിക്കാൻ സർക്കാർ തീരുമാനിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ മാസവും ഒരു ശനിയാഴ്ച ‘നോ ബാഗ് ഡേ’ ആയി ആചരിക്കണമെന്ന് സമഗ്ര ശിക്ഷണ കർണാടക (SSK) എല്ലാ സ്കൂളുകളോടും ആവശ്യപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചു.
ഇതിനായി, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള പ്രവർത്തന പുസ്തകങ്ങൾ പോലും സമഗ്ര ശിക്ഷണ കർണാടക (SSK) പുറത്തിറക്കിയിട്ടുണ്ട്. 10 വിഷയങ്ങളിലുള്ള ആക്ടിവിറ്റി ബുക്കുകൾ ഡിഎസ്ഇആർടി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് എന്നും സർക്കുലറിൽ പറയുന്നു.
‘ആരോഗ്യ പ്രശ്നങ്ങൾ’
ഭാരം കൂടിയ ബാഗ് കാരണം കുട്ടികൾക്കിടയിലെ ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് മാസത്തിലെ എല്ലാ ശനിയാഴ്ച ‘നോ ബാഗ് ഡേ’ ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ഫലപ്രദമായില്ല, ഭൂരിപക്ഷം സ്കൂളുകളും ഇത് പാലിച്ചില്ല.
അക്കാദമിഷ്യൻ വി പി നിരഞ്ജനാരാധ്യയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി 2016 മെയ് മാസത്തിൽ ‘നോ ബാഗ് ഡേ’ ശുപാർശ ചെയ്യുന്നതിനും കുട്ടികളുടെ പ്രായവും ഗ്രേഡും അനുസരിച്ച് ബാഗിന്റെ ഭാരം നിജപ്പെടുത്താനും ശുപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചത് ഓർക്കാം.
കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമത്തിന്റെ (ആർടിഇ) സെക്ഷൻ 29 പോലും വിദ്യാർത്ഥികളുടെ ഭാരം ലഘൂകരിക്കാൻ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് പറയുന്നു. ബെംഗളൂരുവിലെ ബനശങ്കരിയിലുള്ള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ 2012 മുതൽ ‘നോ ബാഗ് ഡേ’ നടത്തി മാതൃക സൃഷ്ടിച്ചിരുന്നു. കുട്ടികളിൽ പല ആരോഗ്യപ്രശ്നങ്ങളും, പ്രത്യേകിച്ച് ഭാരമേറിയ ബാഗുകൾ ചുമക്കുന്നതുമൂലമുള്ള നടുവേദന വെളിപ്പെടുത്തിയ ഒരു സർവേയെത്തുടർന്ന്, സ്കൂൾ എല്ലാ ബുധനാഴ്ചയും ‘നോ ബാഗ് ഡേ’ ആക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.