ബെംഗളൂരു: ബന്നാർഘട്ട റോഡിലെ കോണനകുണ്ടെയിലെ ഉയർന്ന റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ 25-ാം നിലയിൽ നിന്ന് 28 കാരനായ ടെക്കി ചാടി മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പ്രശാന്ത് സിംഗ് എന്നയാളാണ് മരിച്ചത്. സംഭവസമയത്ത് സിംഗ് മദ്യലഹരിയിലായിരുന്നിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. തൊഴിൽ രഹിതനായിരുന്ന യുവാവ് വീട്ടുകാരുമായി വഴക്കിടാറുണ്ടായിരുന്നു.
തീവ്രമായ ചുവടുവെപ്പിന് കുറച്ച് മിനിറ്റ് മുമ്പ്, അദ്ദേഹം കുടുംബാംഗങ്ങളുമായി വഴക്കിട്ടു. മുറിയിലേക്ക് മടങ്ങിയ ശേഷം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ 25-ാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. “ ഇയാൾ മദ്യത്തിന് അടിമയായിരുന്നെന്നും മദ്യപാന ശീലത്തെ എതിർത്ത വീട്ടുകാരുമായി പതിവായി വഴക്കിട്ടിരുന്നതായും സംശയിക്കുന്നു.
ഇരയുടെ ബന്ധുവായ ബ്രഹ്മദേവ് സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പ്രശാന്തിന്റെ മരണത്തിന് കുടുംബം ആരെയും കുറ്റപ്പെടുത്തിയിട്ടില്ലന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിആർപിസി സെക്ഷൻ 174 പ്രകാരം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (കിംസ്) മാറ്റി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.