ബെംഗളൂരു: ലുഫ്താൻസയുടെ ഫ്രാങ്ക്ഫർട്ട്-ബെംഗളൂരു വിമാനം മെഡിക്കൽ അടിയന്തരാവസ്ഥ കാരണം ഇസ്താംബൂളിലേക്ക് വഴിതിരിച്ചുവിട്ടു, അവിടെ “എയർലൈനുകളുടെ സഹായമില്ലാതെ മുതിർന്ന പൗരന്മാരും ശിശുക്കളും ഉൾപ്പെടെയുള്ള യാത്രക്കാർ 24 മണിക്കൂറിലധികമായി കുടുങ്ങിക്കിടക്കുകയാണ്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉപയോഗിച്ച ഓക്‌സിജൻ സിലിണ്ടറുകൾ മാറ്റിസ്ഥാപിക്കേണ്ടിവന്നു, ഇത് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തതായി ലുഫ്താൻസ ഒരു പ്രസ്താവനയിൽ പറഞ്ഞു. കുഞ്ഞുങ്ങളോടൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന അമ്മമാർ, നടക്കാൻ കഴിയാത്ത, ഇംഗ്ലീഷിലോ കന്നഡയിലോ മനസ്സിലാകാത്തതോ സംസാരിക്കുന്നതോ ആയ പ്രായമായ ദമ്പതികൾ മരുന്നുകൾ ലഭ്യമല്ലാത്ത ആളുകൾ ഇവിടെയുണ്ട് എന്നും ഒറ്റപ്പെട്ട ഒരു യാത്രക്കാരിയായ സൗഭാഗ്യലക്ഷ്മി പറഞ്ഞു.
“ഏകദേശം 30 മണിക്കൂറോളം ലുഫ്താൻസയിൽ നിന്ന് ഔദ്യോഗിക ആശയവിനിമയം ഉണ്ടായില്ല. സാങ്കേതിക പ്രശ്‌നമാണെന്ന് പറഞ്ഞ് ചില ഉദ്യോഗസ്ഥർ കൈയൊഴിഞ്ഞു. പുതുക്കിയ വിമാനങ്ങളുടെ സമയവും യാത്രക്കാരെ അറിയിക്കാത്തത് ആശയക്കുഴപ്പത്തിന് കാരണമാഎന്നും അവർ പറഞ്ഞു.
ഫ്ലൈറ്റ് LH 754 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.05 ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെട്ടു, അടുത്ത ദിവസം പുലർച്ചെ 1.25 ന് ഇന്ത്യയിലെത്തും. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ, അടിയന്തരാവസ്ഥയെത്തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇസ്താംബൂളിൽ ലാൻഡ് ചെയ്യേണ്ടി വന്നു. 24 മണിക്കൂറിലധികം വൈകിയതിന് ശേഷം വ്യാഴാഴ്ച രാവിലെ എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
യാത്രക്കാർക്ക് ഹോട്ടൽ മുറികളും പ്രശ്‌നത്തിന് പെട്ടെന്നുള്ള പരിഹാരവും ഐയർലൈൻ വാഗ്ദാനം ചെയ്‌തെങ്കിലും അവയൊന്നും പ്രാവർത്തികമായില്ല. എയർലൈനിന്റെ മോശം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് ഇതിനോടകം പലരും ട്വിറ്ററിൽ രംഗത്തെത്തി.
Can't believe how @lufthansa takes Indian customers for granted. My Frnkfurt-Blore flight landed last evening 7pm in Istanbul for medical emergency. 17 hours later – no hotel, no staff, no explanation, 300 passengers stranded, no info whatsoever. @AmbAckermann @GermanCG_BLR
— Ricky Kej (@rickykej) October 19, 2022
27 hours -still stranded in Istanbul Airport. @lufthansa airline obviously suffering from existential Crisis. Being called Racists, complacent, incapable, indifferent, evil, while 380 passengers – mainly Indian, are treated as homeless. No hotel, no lounge, no access to luggage. pic.twitter.com/XFJBfUKvdq
— Ricky Kej (@rickykej) October 19, 2022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.@lufthansa worst ever service from Lufthansa, stranded in Istanbul airport for 18+ hours..elderly people, babies..everyone struggling ! You promised hotels, quick resolution..but NOTHING! #emergency LH754 pic.twitter.com/mVSDfAIryX
— Jibin John (@jibinjohn) October 19, 2022