ബംഗളൂരു: കോവിഡ് രോഗിയായി ചികിത്സയിലിരിക്കെ ഓക്സിജൻ ലഭിക്കാതെയാണ് തന്റെ പിതാവ് മരിച്ചതെന്ന് രാഹുലിനോട് സങ്കടം പറഞ്ഞ് പ്രതീക്ഷയെന്ന കുട്ടി.
അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിത്തരുമായിരുന്നു. പെൻസിൽ വാങ്ങി തരുമായിരുന്നു. സാമ്പത്തിക പരാധീനതകളാൽ അമ്മ തൻറെ വിദ്യാഭ്യാസത്തിനായി ഏറെ പ്രയാസപ്പെടുകയാണ്, വാക്കുകളിൽ പ്രതീക്ഷയെന്ന കുഞ്ഞുബാലിക തന്റെ നൊമ്പരങ്ങൾ വിവരിക്കുമ്പോൾ സദസ്സ് മുഴുവൻ കണ്ണീരണിഞ്ഞു. സങ്കടക്കടലിലലിഞ്ഞ പ്രതീക്ഷയെ രാഹുൽ ഗാന്ധി വാത്സല്യത്തോടെ തലോടി. തന്റെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സർക്കാരിന്റെ പിന്തുണയ്ക്കുകയാണ് അവൾ അഭ്യർത്ഥിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഇവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു പ്രതീക്ഷയുടെ സങ്കടം സദസ്സിനെ മുഴുവൻ വേദനിപ്പിച്ചത്.
കോവിഡ് ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും എന്തിനാണ് അവരുടെ അവകാശം നിഷേധിക്കുന്നതെന്നും രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. കൂടിക്കാഴ്ചയുടെ വിഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഇരകളുടെ കുടുംബങ്ങൾ ന്യായമായ നഷ്ടപരിഹാരം അർഹിക്കുന്നില്ലേ? അവരുടെ അവകാശം എന്തിനാണ് നിഷേധിക്കുന്നതെന്നും രാഹുൽ പ്രധാനമന്ത്രിയോട് ചോദിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെല്ലാം ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വെള്ളിയാഴ്ചയാണ് തമിഴ്നാട്ടിൽ നിന്ന് ഭാരത് ജോഡോ യാത്ര കർണാടകയിലെ ചാമരാജനഗറിലേക്ക് കടന്നത്. അടുത്ത 21 ദിവസങ്ങളിലായി 511 കിലോമീറ്റർ യാത്ര സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ കടന്നുപോകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.