108 ഹെൽപ്പ് ലൈൻ സുഗമമായി പ്രവർത്തിക്കുന്നു: കർണാടക ആരോഗ്യ വകുപ്പ്

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ 16 മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്ന 108 ആംബുലൻസ് ഹെൽപ്പ് ലൈൻ വീണ്ടും സുഗമമായി പ്രവർത്തിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഹെൽപ്പ് ലൈൻ പ്രവർത്തനരഹിതമായപ്പോൾ പല കോളുകളും കണക്ട് ആയിരുന്നുള്ള. സാധാരണ ഒരു ദിവസം 7,000 മുതൽ 8,000 വരെ കോളുകളെ അപേക്ഷിച്ച്, ഇതിന് ഏകദേശം 2,500 കോളുകൾ മാത്രമാണ് ലഭിച്ചത്.

ആരോഗ്യവകുപ്പ് ആംബുലൻസുമായി ബന്ധപ്പെട്ട കോളുകൾ സ്വീകരിക്കുന്നതിന് 112 പോലുള്ള എമർജൻസി നമ്പറുകളിലേക്ക് കോളുകൾ റൂട്ട് ചെയ്യുകയും സേവനത്തിനായി ആളുകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ജില്ലാതല ഫോൺ നമ്പറുകളും നൽകുകയും ചെയ്തിരുന്നു.
108 ഹെൽപ്പ്‌ലൈൻ സുഗമമായി പ്രവർത്തിക്കുന്നതിനാൽ ഈ ബാക്കപ്പ് സേവനങ്ങൾ ഇനി ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ (ഇഎംആർഐ-108) ഡോ.നാരായണൻ പറഞ്ഞു.

പ്രിൻസിപ്പൽ സെക്രട്ടറിയുമായി (ആരോഗ്യം) നടത്തിയ കൂടിക്കാഴ്ചയിൽ, എല്ലാ ജില്ലാ ആരോഗ്യ ഓഫീസർമാരും 108 ഹെൽപ്പ് ലൈനിലേക്ക് കോളുകൾ പോകുന്നുണ്ടെന്നും ആംബുലൻസുകൾ അയയ്‌ക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സേവനം പുനരാരംഭിക്കുന്നതിനായി ഹെൽപ്പ്ലൈനിന്റെ ബാക്കപ്പ് സർവർ ഞായറാഴ്ച ഉച്ചതിരിഞ്ഞ് നന്നാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us