യാത്രയ്ക്കിടെ ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബിഎംടിസി ബസിന് തീപിടിച്ചു, ജയനഗര്‍ മെട്രോ സ്റ്റേഷന് സമീപം സെവൻത് ബ്ലോക്കിലെ സൗത്ത് എന്‍ഡ് സര്‍ക്കിളിൽ അടുത്ത് ഇന്നലെ ഉച്ചക്ക് 1.15 ഓടെ ആണ് സംഭവം. ബസ് മജസ്റ്റികിൽ നിന്ന് ബനശങ്കരയിലേക്ക് പോകുകയായിരുന്നു.

തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബസിലുണ്ടായിരുന്ന 20 ഓളം യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കുകളില്ല. അഗ്‌നി രക്ഷാ സേന എത്തിയാണ് തീ അണച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. രണ്ടാം തവണയാണ് ബി.എം.ടി.സി ബസിന് തീപ്പിടിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts