കർണാടകയിലെ അധിക ജലം തമിഴ്നാട്ടിലേക്ക് തുറന്ന് വിട്ടു

ബെംഗളൂരു: അധിക ജലം തമിഴ്നാട്ടിലെയ്ക്ക് തുറന്ന് വിട്ട് കർണാടക സർക്കാർ. കഴിഞ്ഞ നാല് മാസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ കാവേരി നദി കരകവിഞ്ഞൊഴുകിയതാണ് കാരണം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഈ വർഷത്തിൽ സെപ്തംബർ വരെ നൽകേണ്ടിയിരുന്ന 101 ഘനയടി ജലത്തിന് പകരം 416 ഘനയടി ജലമാണ് കർണാടക ഇപ്പോൾ തുറന്നുവിട്ടത്.

എല്ലാ വർഷവും കൂടുതൽ ജലം വിട്ടുനൽകാൻ കേന്ദ്രസർക്കാരിലും സുപ്രീം കോടതിയിലും സമ്മർദം ചെലുത്തുന്ന തമിഴ്‌നാട് സർക്കാർ ഇത്തവണ പ്രതീക്ഷിച്ചതിലും അധികം ജലം തുറന്ന് വിട്ടതിൽ മൗനം പാലിക്കുകയാണെന്ന് കർണാടക സർക്കാർ വിമർശിച്ചു. എല്ലാ വർഷവും ഒന്ന് മുതൽ മെയ് 31 വരെയുള്ള വർഷങ്ങളിൽ ബിലിഗുണ്ട്‌ലൂ ജലസംഭരണിയിൽ നിന്ന് തമിഴ്‌നാട്ടിലെയ്ക്ക് 177.25 ഘനയടി ജലം തുറന്ന് നൽകണമെന്ന് സുപ്രീം കോടതിയുടെ പരിഷ്‌കരിച്ച കാവേരി ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. എല്ലാ മാസവും എത്ര അളവ് ജലം തുറന്ന് വിടണമെന്ന് കോടതിയുടെ ഉത്തരവിൽ കൃത്യമായി പരാമർശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us