ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുനരുൽപാദനം നടത്താൻ നഗരസഭ മന്ത്രാലയം. കാർബൺ നിഷ്പക്ഷ ലോകകപ്പിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിക്കുന്നത്. ടൂർണമെന്റ് സമയത്തെ മാലിന്യങ്ങളിൽ 60 ശതമാനം പുനരുൽപാദിപ്പിക്കും ശേഷിക്കുന്ന 40 ശതമാനത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. മാലിന്യത്തിന്‍റെ 60 ശതമാനവും പുനരുപയോഗത്തിനായി വേർതിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ലക്ഷ്യം കൈവരിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചതായി മന്ത്രാലയത്തിന്‍റെ മാലിന്യ സംസ്കരണ, പുനരുപയോഗ വിഭാഗം ഡയറക്ടർ എഞ്ചിനീയർ ഹമദ് അൽ ബാഹർ പറഞ്ഞു. മാലിന്യങ്ങൾ വേർതിരിക്കുന്നത്, പുനരുൽപാദിപ്പിക്കുന്ന…
Read MoreMonth: August 2022
വധഭീഷണി ഉണ്ടെന്ന് പരാതി നൽകിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
ബെംഗളൂരു : വധഭീഷണിയുണ്ടെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ 83 കാരിയെ വീട്ടിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ സ്റ്റേഷനിൽ വിളിച്ച ജയശ്രീയെയാണ് എച്ച്എസ്ആർ ലെഔട്ട് ഫസ്റ്റ് സ്റ്റേജിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയശ്രീയുടെ വീടിനു സമീപം ബീറ്റ് പോലീസിനെ നിയോഗിച്ചിരുന്നു, എന്നാൽ കൊലപാതകം തടയാനായില്ല. വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നിട്ടുണ്ട്. എന്നാൽ മോഷണം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. കൊല നടത്തിയ ആൾക്ക് ആഭരണങ്ങൾ സൂക്ഷിക്കുന്നത് എവിടെയാണെന്ന് കൃത്യമായി അറിയാമായിരുന്നു. ഒളിവിൽപ്പോയ നേപ്പാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ കേന്ദ്രീകരിച്ച്…
Read Moreസ്വാതന്ത്ര്യദിനം ബഹിരാകാശത്തും; ദേശീയ പതാകയുടെ ചിത്രം പങ്കുവെച്ച് രാജാ ചാരി
സ്വാതന്ത്ര്യദിനം ബഹിരാകാശത്തും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആശംസകളറിയിച്ച് ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായ രാജ ചാരി ബഹിരാകാശ നിലയത്തിലെ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു. “ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ഞാന്‍ ഇന്ത്യന്‍ പ്രവാസികളെ ഓര്‍മിപ്പിക്കുകയാണ്. എന്റെ കുടിയേറ്റക്കാരനായ പിതാവിന്റെ ജന്മ നഗരമായ ഹൈദരാബാദ് തെളിച്ചത്തോടെ തിളങ്ങുന്നത് ബഹിരാകാശ നിലയത്തില്‍ നിന്ന് ഞാൻ കണ്ടു. ഇന്ത്യന്‍ അമേരിക്കക്കാര്‍ എല്ലാ ദിവസവും മാറ്റം കൊണ്ടുവരുന്ന ഇടങ്ങളില്‍ ഒന്ന് മാത്രമാണ് നാസ. ആഘോഷത്തിനായി കാത്തിരിക്കുന്നു” അദ്ദേഹം കുറിച്ചു.
Read Moreമുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ഒരാളെ ബോറിവാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഫ്സൽ എന്ന യുവാവാണ് പിടിയിലായത്. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 10.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പറിൽ 4 തവണ വിളിച്ച ഒരാൾ അംബാനിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. ആശുപത്രിയിലേക്ക് വിളിച്ച ഫോൺ…
Read Moreപിഎസ്ജിയിൽ നെയ്മർ- എംബാപ്പെ ശീതയുദ്ധം രൂക്ഷമാകുന്നു
ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമനിൽ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. സീസണിലേക്കുള്ള കരാർ നീട്ടിയപ്പോൾ എംബാപ്പെയ്ക്ക് ക്ലബ്ബിൽ കൂടുതൽ സ്വാധീനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇത് ഇപ്പോൾ കൂടുതൽ തീവ്രമാകുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മോണ്ട്‌പെലിയെറുമായുള്ള മത്സരത്തിനിടെ ആദ്യം ലഭിച്ച പെനൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാം പെനൽറ്റി വന്നപ്പോൾ നെയ്മറാണ് അതെടുക്കാൻ മുന്നോട്ടുവന്നത്. എന്നാൽ, താൻ തന്നെ പെനൽറ്റിയെടുക്കാമെന്ന് പറഞ്ഞ എംബാപ്പെ അതിൽ ഗോൾ നേടുകയും ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഡ്രസിംഗ് റൂമിൽ വച്ച്…
Read More75 വർഷങ്ങൾക്കിടെ രൂപയ്ക്ക് സംഭവിച്ചത് ഏതാണ്ട് 75 രൂപയോളം മൂല്യശോഷണം
ന്യൂഡൽഹി: ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗം വാർത്തകളിൽ നിറയുമ്പോൾ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ശ്രദ്ധ നേടുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ, ഒരു യുഎസ് ഡോളറിന്‍റെ മൂല്യം ഏകദേശം 4 രൂപയായിരുന്നെങ്കിൽ, ഇപ്പോൾ ഏതാണ്ട് 80 രൂപയ്ക്കടുത്താണ്. അതായത് സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾക്കിടെ രൂപയ്ക്ക് സംഭവിച്ചത് ഏതാണ്ട് 75 രൂപയോളം മൂല്യശോഷണം. പ്രധാനമന്ത്രി തന്‍റെ ചെങ്കോട്ട പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ, രാജ്യം 75 വർഷങ്ങളിലൂടെ കടന്നുപോയി, അത് നിരവധി ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം…
Read Moreഓക്സിജന്‍ കിട്ടാതെ മരണം: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി
തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പത്തനംതിട്ട ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഞായറാഴ്ചയാണ് രാജൻ മരിച്ചത്. താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ…
Read Moreകേരള വോളി തർക്കം ; സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഡൽഹിയിൽ
കോട്ടയം: ദേശീയ ഗെയിംസ് വോളിബോൾ ടീമിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഡൽഹിയിൽ. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ, വൈസ് പ്രസിഡന്‍റ് ഒ.കെ.വിനീഷ് എന്നിവർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളുമായും കേന്ദ്ര കായിക മന്ത്രാലയ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ദേശീയ ഗെയിംസിലെ വോളിബോളിൽ കേരളത്തിന്‍റെ ഔദ്യോഗിക ടീം സ്പോർട്സ് കൗൺസിൽ സെലക്ഷൻ ട്രയൽസിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് അറിയിക്കാനായിരുന്നു ഇത്. സമാന്തരമായി കേരള വോളിബോൾ അസോസിയേഷനും ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഒഎ തീരുമാനിക്കുന്ന ടീമിനേ ഗെയിംസിൽ കളിക്കാൻ കഴിയൂ. എന്നാൽ, ദേശീയ ഗെയിംസ്…
Read Moreമംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു
കോഴിക്കോട് : ട്രെയിൻ കൊയിലാണ്ടി വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്‌തു കണ്ടെത്തി. സ്‌ഫോടക വസ്‌തു ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന യാത്രക്കാരൻ കാലിൽ തട്ടി പുറത്തേക്ക് വീണു പൊട്ടിയതിനാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. കഴിഞ്ഞ ദിവസം രാത്രി 10.32 ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിൽ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Read Moreആംബുലന്‍സില്‍ ഫുള്‍ സിലിണ്ടര്‍ ഓക്‌സിജനുണ്ടായിരുന്നു; ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി
തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി നെൽസൺ. 38 ശതമാനം ഓക്സിജൻ നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളേജിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ ആംബുലൻസിൽ വച്ചാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയിൽ…
Read More