ദുബായ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വിമാനങ്ങൾ വൈകിയതിനാൽ യാത്രക്കാർ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി. ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് അൽപ്പസമയം മുമ്പാണ് കേരളത്തിലേക്ക് പുറപ്പെടാൻ കഴിഞ്ഞത്. എയർ അറേബ്യയിലെ യാത്രക്കാർക്കും സമാനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും എയർലൈൻ താമസസൗകര്യം ഒരുക്കി. എന്നാൽ എയർ ഇന്ത്യ യാത്രക്കാർ പൂർണമായും വിമാനത്താവളത്തിനുള്ളിൽ ആയി. ബെഞ്ചിലും കസേരയിലും പുറത്തേക്കുമില്ല അകത്തേക്കുമില്ലെന്ന അവസ്ഥയിൽ ഇരുന്നും കിടന്നും നേരം വെളുപ്പിക്കുകയായിരുന്നു. ഇന്നലത്തെ പൊടിക്കാറ്റിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സമാനമായ സാഹചര്യമായിരുന്നു. ഇറങ്ങേണ്ട വിമാനങ്ങൾ കുവൈറ്റിലാണ് ലാൻഡ്…
Read MoreMonth: August 2022
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം; കസേര ഇല്ലാതെ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍
ചെന്നൈ: തമിഴ്നാട്ടിൽ ദളിത് പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് ഇരിക്കാൻ കസേരകളില്ല എന്ന് പരാതി. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ വാർത്ത ചർച്ചയാകുന്നത്. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിൽ നിന്നും ഇവർക്ക് വിലക്കുണ്ട്. സംസ്ഥാനത്തെ 24 ജില്ലകളിൽ തമിഴ്നാട് ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. 386 പഞ്ചായത്തുകളില്‍ 22 പഞ്ചായത്തുകളിലാണ് ദളിത് പ്രസിഡന്റുമാര്‍ക്ക് ഇരിക്കാന്‍ കസേര നിഷേധിച്ചിരിക്കുന്നത്.
Read Moreനവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലെത്തി: വി. ശിവൻകുട്ടി
നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആറ്റിങ്ങലിലെ രണ്ട് സ്കൂളുകളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടം, ലാബ്, ലൈബ്രറി കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിളിമാനൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂൾ, ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണ മിഷൻ പദ്ധതിയും പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾ വരുന്നതും അവയുടെ ഉദ്ഘാടനവും സാധാരണ സംഭവമായി മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.…
Read Moreടി-20കളിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡ് മാർട്ടിൻ ഗപ്റ്റിലിന്
ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് വീണ്ടും മാർട്ടിൻ ഗപ്റ്റിലിന്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ഗപ്റ്റിൽ ഈ റെക്കോർഡ് വീണ്ടും തൻ്റെ പേരിലാക്കി. ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിതിനെക്കാൾ അഞ്ച് റൺസ് മാത്രം പിന്നിലായിരുന്നു ഗപ്റ്റിൽ. . മത്സരത്തിൽ 15 റൺസ് നേടാൻ താരത്തിനു സാധിച്ചു. നിലവിൽ രോഹിത്തിന് 3487 റൺസും ഗപ്റ്റിലിന് 3497 റൺസുമാണുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ 64 റൺസ് നേടിയാണ് രോഹിത് ഗപ്റ്റിലിനെ മറികടന്ന് ഒന്നാമതെത്തിയത് .
Read Moreചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കും: സോണിയ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസങ്ങൾ നൽകിയ സംഭാവനകളെ നിസ്സാരവത്കരിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെയും കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങളെയും നിസ്സാരവത്കരിക്കാനുള്ള ഇപ്പോഴത്തെ സ്വാർത്ഥ സർക്കാരിന്റെ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ സോണിയ ഗാന്ധി പറഞ്ഞു. “രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്രപരമായ വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിനെ കോൺഗ്രസ് ശക്തമായി…
Read Moreസ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച് ഖത്തർ പ്രവാസികൾ
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ ഇന്ന് രാവിലെ 7.00 മണിക്ക് ദേശീയ പതാക ഉയർത്തി.വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനങ്ങളും സാംസ്‌കാരിക നൃത്തവുമൊക്കെയായി വിപുലമായാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികള്‍ അരങ്ങേറിയത്. വെള്ള വസ്ത്രം ധരിച്ച് കൈകളിൽ ഒരു ചെറിയ പതാകയുമായി ആണ് ഇവരിൽ ഭൂരിഭാഗവും ഐസിസിയിൽ എത്തിയത് . ഐസിസി അശോക ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെയും…
Read More‘ഞാന്‍ മെഹ്നാസ് കാപ്പന്‍, ഇരുട്ടറയില്‍ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ മകള്‍’; വൈറല്‍ സ്വാതന്ത്ര്യദിന പ്രസംഗം
സ്വാതന്ത്ര്യദിനത്തില്‍ ശ്രദ്ധേയമായി യു എ പി എ ചുമത്തപ്പെട്ട് യു പി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകള്‍ മെഹ്നാസ് കാപ്പന്റെ പ്രസംഗം. എല്ലാ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടറയില്‍ തകര്‍ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകളാണ് ഞാന്‍ എന്ന് പറഞ്ഞാണ് മെഹ്നാസ് കാപ്പന്‍ പ്രസംഗം ആരംഭിക്കുന്നത്. ഓരോ ഭാരതീയനും എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടുക്കണം എന്നതിനെല്ലാം സ്വാതന്ത്ര്യമുണ്ട് എന്നും ഇന്ത്യ മഹാരാജ്യത്തിന്റെ അന്തസിനെ ആരുടേ മുന്നിലും അടിയറവ് വെച്ച് കൂടാ എന്നും മെഹ്നാസ് കാപ്പന്‍ ഓര്‍മിപ്പിക്കുന്നു. മതം, വര്‍ണം,…
Read More1000 ചിരട്ടയിൽ ഗാന്ധി ചിത്രം തീർത്ത് വിദ്യാർഥികള്‍
പനങ്ങാട്: 1000 ചിരട്ടയിൽ ഗാന്ധി ചിത്രം തീർത്ത് വിദ്യാർഥികള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ അധ്യാപകരും പൂർവ്വ വിദ്യാർഥികളും ചേർന്നാണ് ചിരട്ടയിൽ ഗാന്ധിജിയുടെ രൂപം തീർത്തത്. സ്കൂൾ വിദ്യാർഥികളാണ് ചിത്രത്തിനാവശ്യമായ മുഴുവൻ ചിരട്ടകളും ശേഖരിച്ച് കൊണ്ടുവന്നത്. പരിപാടിക്ക്, പ്രധാനാധ്യാപകൻ സബീഷ് സി.പി. പി.ടി.എ പ്രസിഡന്റ് പ്രജീഷ് അധ്യാപകരായ ശ്രിനേഷ് , വിനൂപ്, ബിനീഷ് രാകേഷ് എന്നിവരും പൂർവ വിദ്യാർഥികളായ ദിൻ രാജ്, അഭിനവ്, സജേഷ് , സുഭാഷ് എന്നിവരും നേതൃത്വം നൽകി.
Read Moreപെരിയോറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിന് കനല്‍ കണ്ണന്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ് സംഘട്ടന സംവിധായകൻ കനൽ കണ്ണൻ അറസ്റ്റിൽ. സാമൂഹ്യ പരിഷ്കർത്താവായ പെരിയോറിന്റെ പ്രതിമ പൊളിക്കാൻ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയോർ ദ്രാവിഡകഴകത്തിന്‍റെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ സൈബർ ക്രൈം പൊലീസാണ് നടപടി എടുത്തത്. ഹിന്ദു മുന്നണിയുടെ കലാസാംസ്കാരിക വിഭാഗത്തിന്‍റെ പ്രസിഡന്‍റാണ് കനൽ കണ്ണൻ. ശ്രീരംഗത്തെ രംഗനാഥ ക്ഷേത്രത്തിന് മുന്നിലെ പ്രതിമ തകര്‍ക്കണമെന്നാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ദൈവമില്ലെന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നിൽ വയ്ക്കരുതെന്നും അത് പൊളിക്കണമെന്നും ആണ് കനൽ കണ്ണൻ പറഞ്ഞത്. അറസ്റ്റിന്‍റെ സൂചന ലഭിച്ചയുടൻ തന്നെ കനൽ കണ്ണൻ…
Read More‘സ്വാതന്ത്ര്യ ദിനത്തില്‍ കരിദിനമാചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നു’
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ബി.ജെ.പിയെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരിടത്തും കാണാൻ കഴിയില്ലെന്നും കെ.പി.സി.സി ഓഫീസിൽ പതാക ഉയർത്തിയ ശേഷം അദ്ദേഹം പറഞ്ഞു. അതേസമയം, ബ്രിട്ടീഷുകാരുടെ പാദസേവകരാണ് ആർഎസ്എസുകാരെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. നായനാർ പാർക്കിൽ ഇടതുമുന്നണിയുടെ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ. തെക്കൻ കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. നിയമസഭയിൽ സ്പീക്കർ എം ബി രാജേഷ് ദേശീയ പതാക ഉയർത്തി. എ.കെ.ജി…
Read More