പതാക ഉയർത്തി ബെംഗളൂരുവിലെ ഈദ്ഗാ മൈതാനവും

ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയിൽ ബെംഗളൂരുവിലെ വിവാദ ഈദ്ഗാ മൈതാനത്ത് ഇന്ന് രാവിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ആദ്യമായി ഇന്ത്യൻ പതാകയുയർത്തി. ചമരാജ്പേട്ടിലെ ഈദ്ഗാ മൈതാനം വഖഫ് ബോർഡും സിവിക് അതോറിറ്റിയും തമ്മിലുള്ള ഉടമസ്ഥാവകാശം തർക്കത്തിലായിരുന്നു. ദേശീയ പതാക ഉയർത്തുമെന്ന വലതുപക്ഷ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഗ്രൗണ്ട് സംസ്ഥാന റവന്യു വകുപ്പിന്റെ സ്വത്താണെന്ന് ഭരണസമിതിയായ ബി.ബി.എം.പി ഓഗസ്റ്റ് മൂന്നിന് പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ റവന്യു വകുപ്പിനാണ് അധികാരമുള്ളതെന്നും വ്യക്തമാക്കിയിരുന്നു. ബെംഗളൂരു അർബൻ അസിസ്റ്റന്റ് കമ്മീഷണർ ഡോ. എം.ജി ശിവണ്ണ, എം.എൽ.എ…

Read More

ആംഗ്യഭാഷയിൽ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

ദേശീയഗാനത്തിന്‍റെ ആംഗ്യഭാഷാ ആവിഷ്കാരവുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ. രാജ്യം അതിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, അമിതാഭ് ബച്ചനാണ് ഭിന്നശേഷിക്കാരായ കുട്ടികളുമൊത്തുള്ള ഈ വീഡിയോ പങ്കുവെച്ചത്. കല, കായികം, രാഷ്ട്രീയം തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അദ്ദേഹത്തിന് ആശംസകൾ നേർന്ന് മുന്നോട്ട് വന്നു. ചെങ്കോട്ടയുടെ പശ്ചാത്തലത്തിൽ നിന്നാണ് അവർ ഗാനം ആലപിക്കുന്നത്. ഒരു സംഘം ദേശീയഗാനം ആലപിക്കുമ്പോൾ, ബച്ചനും കുട്ടികളും ഒരുമിച്ച് ആംഗ്യഭാഷയിൽ അത് അവതരിപ്പിക്കുന്നു. നിരവധി പേർ ഇതിന് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. അമിതാഭ് ബച്ചന്‍റെ കൊച്ചുമകൾ നവ്യ നവേലി നന്ദ, ഷാം കൗശൽ,…

Read More

വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷത്തിന് ശേഷം കണ്ടെടുത്തു

ഓപ്പറേഷന്‍ മേഘദൂതിനിടെ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു. ലാന്‍സ് നായിക് ചന്ദര്‍ ശേഖറിന്റെ മൃതദേഹമാണ് സൈന്യം കണ്ടെടുത്തത്. 1984 മെയ് 29ന് ഓപ്പറേഷൻ മേഘദൂതിനിടെയുണ്ടായ ഹിമപാതത്തിലാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. സൈനികന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സൈന്യം അറിയിച്ചു. സിയാച്ചിനിലെ പഴയ ബങ്കറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. ചന്ദർ ശേഖറിനൊപ്പം മറ്റൊരു സൈനികന്‍റെ മൃതദേഹവും കണ്ടെത്തി. ഇതേക്കുറിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കഴിഞ്ഞ 38 വർഷമായി ധീരനായ സൈനികനായ ചന്ദർ ശേഖറിനെക്കുറിച്ച്…

Read More

ആദ്യ വനിതാ ഐപിഎല്‍ 2023 മാർച്ചിൽ സംഘടിപ്പിച്ചേക്കും

2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ സംഘടിപ്പിക്കാൻ ബി.സി.സി.ഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ബോർഡ് ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. 2022-23 ലെ സീനിയർ വനിതാ സീസൺ ഒക്ടോബർ 11ന് ടി-20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇന്റർ സോണൽ ഏകദിന മത്സരത്തോടെ സമാപിക്കുകയും ചെയ്യും. 2018 മുതൽ ഐപിഎൽ സമയത്ത് വനിതാ ടി20 ചലഞ്ച് ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാരണം 2021ലെ ടൂർണമെന്റ് റദ്ദാക്കിയിരുന്നു. ആദ്യ സീസണിൽ രണ്ട് ടീമുകൾ തമ്മിലുള്ള എക്സിബിഷൻ മത്സരമായി കളിച്ച ടൂർണമെന്റ് നിരവധി…

Read More

ഒരു ലക്ഷം കേസുകള്‍ പിന്‍വലിക്കും; പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം കേസുകൾ പിന്‍വലിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കമുള്ളവ ഉള്‍പ്പെടുന്ന കേസുകളാണ് പിന്‍വലിക്കുക. കീഴ്‌ക്കോടതികളുടെ ജോലിഭാരം കുറയ്ക്കുകയാണ് കേസുകൾ പിന്‍വലിക്കുന്നതിന്‍റെ ലക്ഷ്യം. ഗുവാഹത്തിയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാല് ലക്ഷത്തോളം കേസുകളാണ് കീഴ്‌ക്കോടതികളിൽ കെട്ടിക്കിടക്കുന്നത്. അപ്രധാനമായ കേസുകൾ പിന്‍വലിക്കുന്നതിലൂടെ ഗൗരവമേറിയ കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

നെഹ്‌റുവിനെ പരസ്യത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണം അറിയിച്ച് ബിജെപി

ബെംഗളൂരു: കര്‍ണാടക പരസ്യത്തില്‍ നിന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.ജെ.പി. ഇന്ത്യ- പാക് വിഭജനത്തിന് കാരണമായതിനാല്‍ സര്‍ക്കാര്‍ പരസ്യത്തില്‍ നിന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ചിത്രം ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് കര്‍ണാടക ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവികുമാര്‍ പറഞ്ഞു. പരസ്യത്തില്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത് ആസൂത്രിതമാണ്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍, നെഹ്‌റു കോണ്‍ഗ്രസ് പിരിച്ചുവിട്ടില്ല. ഇക്കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കുകയായിരുന്നു,’ എന്‍. രവികുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗാന്ധിജിയുടെ വാക്കുകള്‍ നെഹ്‌റു ചെവിക്കൊണ്ടില്ലെന്നും…

Read More

ഷാജഹാൻ വധം; സിപിഎം ആരോപണം തള്ളി ബിജെപി

പാലക്കാട്: ഷാജഹാന്‍റെ കൊലപാതകത്തിൽ ആർ.എസ്.എസിണ് പങ്കുണ്ടെന്ന് സി.പി.എം നുണപ്രചാരണം നടത്തുന്നത് സ്വന്തം പാർട്ടിക്കാരന്‍റെ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. “ഷാജഹാന്‍റെ കൊലയാളികൾക്ക് അർജുൻ ആയങ്കി ഉൾപ്പെടെയുള്ള സിപിഎം ക്രിമിനലുകളുമായി അടുത്ത ബന്ധമുണ്ട്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ബിജെപി പ്രവർത്തകരാരും കൊലപാതകത്തിൽ പ്രതികളല്ലെന്നും” കൃഷ്ണകുമാർ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം സംസ്ഥാന ഘടകത്തിന്‍റെ നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിയിരുന്നു. ഷാജഹാനെ കൊന്നത് ആർഎസ്എസാണെന്ന…

Read More

തിരുവനന്തപുരത്ത് മാലിന്യസംസ്‌കരണ പ്ലാന്‍റിൽ മനുഷ്യക്കാലുകൾ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മുട്ടത്തറ മാലിന്യ പ്ലാന്‍റിലെ കിണറ്റിൽ രണ്ട് മനുഷ്യ കാലുകൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. ആശുപത്രി മാലിന്യങ്ങൾ കൊണ്ടുപോകുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികളാണ് കിണറ്റിനുള്ളില്‍ രണ്ട് കാലുകള്‍ കണ്ടെത്തിയത്. മുറിച്ചുമാറ്റിയ നിലയിലായിരുന്നു കാലുകള്‍. വലിയതുറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കാലുകള്‍ പോലീസ് കിണറ്റില്‍നിന്ന് മാറ്റിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മലിനജലം തുറന്നുവിടുന്ന കിണറ്റിൽ പെപ് ഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ കാലുകൾ ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കൊപ്പം എത്തിയതായും സംശയിക്കുന്നു.…

Read More

ഫോർമുല ഇ വേൾഡ് ഡ്രൈവർ പട്ടം നേടി സ്റ്റോഫെൽ വണ്ടൂർനെ

ഫോർമുല ഇ വേൾഡ് ഡ്രൈവിംഗ് കിരീടം നേടി സിയോളിൽ നടന്ന സീസണിലെ അവസാന ഓട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ സ്റ്റോഫൽ വണ്ടൂർനെ. ഫോർമുല വൺ എതിരാളികളായ മക്ലാരന് അവരുടെ സീരീസ് ടീമിനെ വിറ്റതിന് ശേഷം അവരുടെ അവസാന ഫോർമുല ഇ റേസായതിനാൽ മികച്ച യാത്രയയപ്പ് നൽകിക്കൊണ്ടാണ് വണ്ടൂർനെയുടെ മെഴ്സിഡസ് ടീം തുടർച്ചയായ രണ്ടാം വർഷവും കൺസ്ട്രക്ടർമാരുടെ കിരീടം നേടിയത്.

Read More

സവര്‍ക്കര്‍ വിവാദം, സംഘര്‍ഷം; ശിവമോഗയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കര്‍ണടാക: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കര്‍ണടാകയില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തില്‍ നെഹ്‌റുവിനെ ഒഴിവാക്കി ‘വിപ്ലവകാരി സവര്‍ക്കര്‍’ എന്ന പേര് നല്‍കി വി ഡി സവര്‍ക്കറുടെ ഫോട്ടോ കര്‍ണാടക സര്‍ക്കാര്‍ ഉപയോഗിച്ചതാണു വിവാദമായാത്. ശിവമോഗയിലെ പല മേഖലയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സവര്‍ക്കറുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കി…

Read More
Click Here to Follow Us