തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്ക് പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന ഓണം പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12 നാണ് സ്കൂൾ വീണ്ടും തുറക്കുക.
Read MoreMonth: August 2022
വിമാനത്തിലെ പ്രതിഷേധം; ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാടുകടത്താന്‍ നീക്കം
കണ്ണൂര്‍: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നിർദേശം നൽകി. മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലാണ് നിർദേശം. കാപ്പ ചുമത്താൻ കണ്ണൂർ ജില്ലാ കളക്ടറോട് പൊലീസ് അനുമതി തേടിയിട്ടുണ്ട്. പോലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. ഡിഐജി തലത്തില്‍ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്. കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും കണക്കിലെടുത്ത് ഫർസീൻ മജീദിനെ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് പറയുന്നത്. ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ടിൽ…
Read Moreകമൽഹാസൻ ചിത്രം വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു
ചെന്നൈ: കമൽ ഹാസൻ നായകനായി ഗൗതം മേനോൻ ഒരുക്കിയ ചിത്രം ‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇക്കാര്യം ഗൗതം മേനോൻ തന്നെയാണ് വ്യക്തമാക്കിയത്. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിക്കഴിഞ്ഞെന്നും സിനിമ ഉടൻ തന്നെ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കീർത്തി സുരേഷ്, അനുഷ്ക ഷെട്ടി എന്നിവരെ സിനിമയുടെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വേട്ടയാട് വിളയാട് 2008ലാണ് റിലീസ് ചെയ്യുന്നത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി എന്നിവർ…
Read Moreവിഴിഞ്ഞത്ത് പ്രതിഷേധം ശക്തം; ഉപരോധം തീര്‍ത്ത് സമരക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിനിടെ സംഘർഷം. ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ അതിസുരക്ഷാ മേഖല കടന്ന് തുറമുഖ നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. അദാനി ഗ്രൂപ്പിന്‍റെ ഓഫീസില്‍ സമരക്കാർ കൊടി നാട്ടി. ചര്‍ച്ച ചെയ്തുപരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് തകർത്ത് തുറമുഖത്തേക്ക് മാർച്ച് നടത്തി. തുറമുഖത്തേക്ക് പ്രവേശിക്കുന്നത് തടയാൻ പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറിച്ചിട്ടു.…
Read Moreപൃഥ്വിരാജിന് ശേഷം ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസില്‍
ഏറ്റവും വിലപിടപ്പുള്ള വാഹനങ്ങളില്‍ ഒന്നായ ലംബോര്‍ഗിനി വില്‍പന കണക്കുകളില്‍ മാത്രമല്ല വാങ്ങുന്ന ആളുകളുടെ താരപദവിയിലും ചര്‍ച്ചയാകാറുണ്ട്. മലയാളത്തിന്റെ ഇഷ്ടന നടന്‍ ഫഹദ് ഫാസിലും ഇനി ആ പട്ടികയില്‍ ഉള്‍പ്പെടും. നടനും സംവിധായകനുമായ പൃഥ്വിരാജിന് ശേഷം ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ് ഫാസില്‍. ആലപ്പുഴ രജിസ്‌ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന പേരില്‍ എത്തിയിരിക്കുന്ന ഈ വാഹനം ഏറ്റവും വേഗതയുള്ള എസ്യുവികളില്‍ ഒന്നാണ്. രാജ്യാന്തര…
Read More1.35 കോടി വനിതകൾക്ക് സ്മാർട്ട്ഫോൺ നല്കാൻ രാജസ്ഥാൻ സർക്കാർ
രാജസ്ഥാന്‍: സംസ്ഥാനത്തെ 1.35 കോടി സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ മുഖ്യമന്ത്രി ഡിജിറ്റൽ സേവാ യോജനയിൽ രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചതായി അധികൃതർ അറിയിച്ചു. മൂല്യനിർണയത്തിന് ശേഷം ഈ മാസം ലേലക്കാരുടെ കാര്യത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നടപ്പാക്കാൻ കഴിയുന്ന തരത്തിൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 12,000 കോടി രൂപയാണ്.
Read Moreകോടതി മാറ്റത്തിനെതിരായ അതിജീവിതയുടെ ഹർജി: ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. ഹർജിയിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കും സർക്കാരിനും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി നൽകിയത്. എറണാകുളം സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു വിചാരണ. ഹൈക്കോടതി ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് അതിജീവിത ആരോപിക്കുന്നു.
Read Moreനഗരത്തിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിക്കുന്നതായി പഠനങ്ങൾ
ബെംഗളൂരു: മൺസൂൺ കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെ കുട്ടികൾക്ക് സാധാരണയായി ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകുമ്പോൾ, ഈ വർഷം അതിന്റെ എണ്ണം വളരെ കൂടുതലാണെന്നും ബെംഗളൂരു ഡോക്ടർമാർ പറയുന്നു. പനി, ജലദോഷം, ചുമ, ശരീരവേദന സമാനമായ ലക്ഷണങ്ങളോടെ പല കുട്ടികളും വിട്ടൊഴിയാതെ അണുബാധകൾ നേടുന്നുണ്ട്. ഒരേ കുട്ടിക്ക് ഒന്നിലധികം വൈറസുകളായ ഇൻഫ്ലുവൻസ വൈറസ്, അഡെനോവൈറസ്, ബൊക്കാവൈറസ്, മെറ്റാപ്‌ന്യൂമോവൈറസ് മുതലായവയുമായി ബന്ധപ്പെട്ട് വീണ്ടും രോഗം പിടിപെടുന്നതിനാലാകാം ഇതെന്നും, ഇവയെല്ലാം സമാനമായ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഈ പ്രവണതയ്ക്ക് രണ്ട് കാരണങ്ങളാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്…
Read Moreബിഹാറിൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ജെഡിയുവും
പാറ്റ്ന: കഴിഞ്ഞയാഴ്ച അധികാരത്തിൽ വന്ന ബിഹാറിലെ മഹാസഖ്യ സർക്കാറില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്ന ആർജെഡി നേതാവും നിയമമന്ത്രിയുമായ കാർത്തികേയ സിംഗിനെ പുറത്താക്കണമെന്ന് ജെഡിയുവും കോണ്‍ഗ്രസും ആവശ്യപ്പെട്ടതോടെയാണ് സഖ്യത്തിലെ അതൃപ്തി പരസ്യമായത്. അദ്ദേഹത്തിനെതിരായ അഴിമതിക്കേസ് ജെഡിയുവിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഒരു വശത്ത് ജെഡിയുവിൽ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മന്ത്രി സ്ഥാനം നൽകാത്തതിൽ രാജിഭീഷണി മുഴക്കി ജെഡിയു എംഎൽഎ ബിമ ഭാരതി രംഗത്ത് വന്നിട്ടുണ്ട്. ജെഡിയു എംഎൽഎ ലെഷി സിങിനെ മൂന്നാം തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെയും ഭാരതി വിമർശിച്ചു. “മുഖ്യമന്ത്രി…
Read Moreസംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിനം; ഓണാവധി സെപ്റ്റംബര്‍ 2 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. കനത്ത മഴയെ തുടർന്ന് ദിവസങ്ങളോളം സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാനാണ് ശനിയാഴ്ച ക്ലാസുകൾ നടത്തുന്നത്. ഓഗസ്റ്റ് 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12ന് സ്കൂളുകൾ തുറക്കും.
Read More