പൃഥ്വിരാജിന് ശേഷം ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസില്‍

ഏറ്റവും വിലപിടപ്പുള്ള വാഹനങ്ങളില്‍ ഒന്നായ ലംബോര്‍ഗിനി വില്‍പന കണക്കുകളില്‍ മാത്രമല്ല വാങ്ങുന്ന ആളുകളുടെ താരപദവിയിലും ചര്‍ച്ചയാകാറുണ്ട്. മലയാളത്തിന്റെ ഇഷ്ടന നടന്‍ ഫഹദ് ഫാസിലും ഇനി ആ പട്ടികയില്‍ ഉള്‍പ്പെടും. നടനും സംവിധായകനുമായ പൃഥ്വിരാജിന് ശേഷം ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് ഫഹദ് ഫാസില്‍.

ആലപ്പുഴ രജിസ്‌ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന പേരില്‍ എത്തിയിരിക്കുന്ന ഈ വാഹനം ഏറ്റവും വേഗതയുള്ള എസ്യുവികളില്‍ ഒന്നാണ്. രാജ്യാന്തര വിപണിയില്‍ എത്തിയതിന് ഒരു വര്‍ഷത്തിന് ശേഷം 2018ലാണ് ഉറുസ് ഇന്ത്യയില്‍ എത്തിയത്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗത 305 കിലോമീറ്ററാണ്. നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ് എസ്‌യുവിയില്‍. 650 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഉറുസിന് വെറും 3.6 സെക്കന്‍ഡ് മതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
[masterslider id="10"]

Related posts