ഹിമാചൽ പ്രദേശിൽ കോൺഗ്രസിലെ 2 എംഎൽഎമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ

ദില്ലി: ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംഎൽഎമാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടി വിട്ടു. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് ഉൾപ്പെടെ രാജിവച്ച് ബിജെപിയിൽ ചേർന്നു.

കാൻഗ്ര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും വർക്കിംഗ് പ്രസിഡന്‍റുമായ പവൻ കാജൽ, സോളൻ ജില്ലയിലെ നലഗഢിൽ നിന്നുള്ള എം.എൽ.എ ലഖ്വീന്ദർ റാണ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. പവൻ കാജൽ പാർട്ടി വിടുന്നുവെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് എ.ഐ.സി.സി വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പവൻ കാജലിനെ പുറത്താക്കിയത്. പകരം, കാംഗ്ര ജില്ലയിൽ നിന്നുള്ള മറ്റൊരു ഒബിസി നേതാവായ ചന്ദേർ കുമാറിനെ നിയമിച്ചു.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ തങ്ങളുടെ മണ്ഡലത്തിൽ സമാന്തര നേതൃത്വം പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. പാർട്ടിക്കുള്ളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം നേരത്തേ പവൻ ഉന്നയിച്ചിരുന്നു. തന്നെ നേതൃത്വം തഴയുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
[masterslider id="10"]

Related posts