നിതീഷ് കുമാർ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാർ; ശരാശരി ആസ്തി 5.83 കോടി

പട്ന: ഇന്ത്യയിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. എന്നാൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാരാണ്. പുതിയ നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ബീഹാർ മന്ത്രിസഭയിലെ 32 മന്ത്രിമാരുടെ ശരാശരി ആസ്തി 5.83 കോടി രൂപയാണ്. 32 മന്ത്രിമാരിൽ 84 ശതമാനവും കോടീശ്വരൻമാരാണ്. സമ്പാദ്യത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, ക്രിമിനൽ കേസുകളുടെ എണ്ണത്തിലും ബീഹാർ മന്ത്രിമാർ മുന്നിലാണ്. നിതീഷ് കുമാർ സർക്കാരിലെ 72 ശതമാനം മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ആർജെഡി മന്ത്രിമാരുടെ ശരാശരി ആസ്തി 7.60 കോടി രൂപയാണ്. ആർജെഡിയുടെ സമീർ കുമാർ മഹാസേത്ത് ആണ് ഏറ്റവും ധനികനായ ബീഹാർ മന്ത്രി. 24.45 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം വെളിപ്പെടുത്തിയിയത്. മുഖ്യമന്ത്രിയുടെ പാർട്ടിയായ ജെഡിയുവിന്‍റെ മന്ത്രിമാരുടെ ശരാശരി ആസ്തി 4.56 കോടി രൂപയാണ്. ഘടകകക്ഷിയായ ഹിന്ദുസ്ഥാനി ആവാം മോർച്ച സെക്കുലറിന്റെ ഏക മന്ത്രിയുടെ ആസ്തി 2.57 കോടിയിലധികം രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts