‘മണ്‍സൂണ്‍ പെയ്തില്ല’; രാജ്യത്ത് 15 ശതമാനം മഴ കുറവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജൂൺ മുതൽ ഓഗസ്റ്റ് വരെ രാജ്യത്ത് ശരാശരി മഴയേക്കാൾ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ ഗ്രാഫിൽ ഇത് പ്രകടമാണ്. മഴയിൽ 15 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ട്. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇക്കാലയളവിൽ ശരാശരി ലഭിക്കേണ്ടതിനേക്കാൾ 44 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്.

അതേസമയം ഓഗസ്റ്റ് 15 തിങ്കളാഴ്ച കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസം 110 ശതമാനം അധിക മഴ ലഭിച്ചതായാണ് കണക്ക്. ജൂണിനും ഓഗസ്റ്റിനും ഇടയിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനമാണ് ബീഹാർ. സംസ്ഥാനത്ത് 39 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജാർഖണ്ഡിൽ ലഭിക്കേണ്ട മഴയുടെ 64 ശതമാനം മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളിൽ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ഈ കാലയളവിൽ ശരാശരിയേക്കാൾ 19 ശതമാനം കുറവ് മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. തമിഴ്നാട്, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അധിക മഴ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സാധാരണയിൽ നിന്ന് 81 ശതമാനം അധിക മഴ ലഭിച്ച തമിഴ്നാട് ഒന്നാം സ്ഥാനത്താണ്. തെലങ്കാനയിൽ 74 ശതമാനം അധിക മഴയാണ് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts