ജോർജ് കുട്ടി അല്ല, വരാനിരിക്കുന്നത് എമ്പുരാൻ എന്ന് റിപ്പോർട്ട്‌, പ്രഖ്യാപനം ഇന്ന് വൈകുന്നേരം

ദൃശ്യം 3 അല്ല, വരാനിരിക്കുന്നത് എമ്പുരാൻ ആണെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ ന്റെ ട്വിറ്റർ പോസ്റ്റ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 17 ന് സുപ്രധാനമായ ഒരു പ്രഖ്യാപനം ഉണ്ടാവുമെന്നായിരുന്നു അത്.

കൂടുതൽ പേരും അതു ദൃശ്യം 3 ആണെന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അത് ലൂസിഫർ രണ്ടാം ഭാഗം എന്നാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്.

  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി

ഇത് സംബന്ധിച്ച്‌ പുതിയ ഒരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് ലൂസിഫര്‍ ടീം. മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ഒരു ഫോട്ടോയും യൂട്യൂബ് പ്രിമിയര്‍ ലിങ്കുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്.

ഇതോടെ ലൂസിഫര്‍ സിനിമയെ സംബന്ധിച്ചുള്ള പ്രഖ്യാപനമാണെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ലൂസിഫറിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു.

മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫര്‍. സിനിമയുടെ രണ്ടാം ഭാഗത്തിന് സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. വൈകിട്ട് 4 മണിയ്‌ക്കായിരിക്കും സിനിമയെ സംബന്ധിച്ചുള്ള വീഡിയോ പുറത്തു വിടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
[masterslider id="10"]

Related posts