ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം ഇന്ന്.

ബെംഗളുരു: കർണാടകയിലെ  ക്രൈസ്തവ പെന്തെക്കൊസ്ത്  പത്രപ്രവർത്തകരുടെ ഐക്യ സംരഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി സി പി എ) 18-മത് വാർഷിക സമ്മേളനവും ബി.സി.പി.എ ന്യൂസ് വാർത്താപത്രികയുടെ രണ്ടാമത് വാർഷികവും   ആഗസ്റ്റ് 15 ഇന്ന് വൈകിട്ട് 6.30മുതൽ 9 വരെ ഹൊറമാവ് അഗര ബഥേൽ ന്യൂ ലൈഫ് കോളേജ് ഹാളിൽ നടക്കും.
ക്രൈസ്തവ ഗ്രന്ഥകാരനും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും സുവിശേഷകനുമായ ഡോ.സിനി ജോയ്സ് മാത്യു ( കൊച്ചി) മുഖ്യാതിഥി ആയിരിക്കും.
ബി. സി. പി. എ രക്ഷാധികാരിയും കർണാടക ഐ.പി.സി വൈസ് പ്രസിഡൻ്റുമായ  പാസ്റ്റർ ജോസ് മാത്യു , ബി.സി.പി.എ  പ്രസിഡൻ്റ് ചാക്കോ കെ.തോമസ് എന്നിവർ വിവിധ സെക്ഷനിൽ അദ്ധ്യക്ഷരായിരിക്കും.
ബ്രദർ.ഡേവീസ് ഏബ്രഹാം ഗാനശുശ്രൂഷ നിർവഹിക്കും.
കർണാടകയിലെ മുഖ്യധാര പെന്തെക്കൊസ്ത് സഭകളിലെയും വിവിധ ക്രൈസ്തവ സംഘടനകളുടെയും പ്രധാന ശുശ്രൂഷകരായ പാസ്റ്റർ കെ.എസ്.ജോസഫ് , ഡോ.വർഗീസ് ഫിലിപ്പ്, റവ.ടി.ജെ. ബെന്നി  പാസ്റ്റർമാരായ ഇ.ജെ.ജോൺസൺ  ,  ടി.സി.ചെറിയാൻ,  സി.വി.ഉമ്മൻ ,  എം.ഐ.ഈപ്പൻ ,  കെ.എസ്.സാമുവേൽ  സിബി ജേക്കബ്  , സി.ജി.ബാബൂസ്, ഡോ. ജ്യോതി ജോൺസൺ  എന്നിവർ  വിശിഷ്ടാതിഥികൾ ആയിരിക്കും.
ബിസിപിഎ എക്സിക്യൂട്ടിവ് അംഗങ്ങളായ ലാൻസൺ പി.മത്തായി, ജോസഫ് ജോൺ, ജോമോൻ ജോൺ,  ബിനു മാത്യൂ , പ്രോഗ്രാം കോർഡിനേറ്റർ ജോസ് വി.ജോസഫ് എന്നിവർ സമ്മേളനത്തിന്  നേതൃത്വം നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us