സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കി ആർഎസ്എസ്. ആർ.എസ്.എസിന്‍റെ കാവി പതാകയുടെ ചിത്രം മാറ്റി പ്രൊഫൈലുകളിൽ ദേശീയ പതാകയുടെ ചിത്രമാക്കി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കാൻ അഭ്യർത്ഥിച്ചിരുന്നു.
കഴിഞ്ഞ 52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താത്ത ആർഎസ്എസ് ത്രിവർണ പതാക
പ്രൊഫൈല്‍ ആക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ചെവികൊടുക്കുമോ എന്ന വിമർശനങ്ങൾക്കിടെയാണ് ആർഎസ്എസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി മാറ്റിയത്.