ലഹരിക്കെണിയിൽ കുട്ടികൾ പെടുന്നത് തടയാൻ പ്രത്യേക പദ്ധതിയുമായി എക്സൈസ് വകുപ്പ്. മയക്കുമരുന്ന് കടത്ത് തടയാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി കണ്ണൂർ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി രാകേഷ് പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ ഊർജിതമാക്കും. കണ്ണൂരിൽ ലഹരിക്കെണിയിൽ ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ലഹരി നൽകി സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നത് എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് വിസമ്മതിച്ചു. മകളെ അനാവശ്യമായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തി. പൊലീസ് നടപടി മകളെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേസ് സ്വകാര്യ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. കേസിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് മറ്റ് ഏഴ് പെൺകുട്ടികളുമായി മകൾ ബന്ധപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.
Related posts
-
ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ അടക്കം 4 പേർ മരിച്ചു
കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കാറും തീര്‍ത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ച്... -
കളിക്കുന്നതിനിടെ ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു.... -
ഐടിഐ വിദ്യാർത്ഥിനി മരിച്ച നിലയിൽ
തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍. നമിത(19)യെയാണ് വഞ്ചുവത്ത്...